പൊലീസുകാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ

പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ്(50) മരിച്ചത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്ത് വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഷിബു വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഷിബു, കുറച്ച് ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു. പോസ്റ്റ്മോര്‍ടം റിപോര്‍ട് ലഭിച്ച ശേഷമെ മരണകാരണത്തെക്കുറിച്ച് അറിയാന്‍ കഴിയുകയുള്ളു. റൂറല്‍ എസ്പി ഉള്‍പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha