ഡിജിപി കസേരയ്ക്കായി സേനയ്ക്കുള്ളിൽ തമ്മിൽപോര്... അയ്യേ ഇതെന്ത് കഷ്ടം... അടുത്തത് തച്ചങ്കരിയോ, സുധേഷ് കുമാറോ?

സംസ്ഥാന സര്‍ക്കാരിന് താൽപര്യമുള്ളയാളാണ് പൊലീസ് മേധാവിയായി നിയമിക്കുന്നതാണ് സാധാരണയായി നടക്കുന്നത്. എന്നാല്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ നിരത്തിയതോടെ പുതിയ ഡി.ജി.പിയെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കണം.
ഇതിനായി സാദ്ധ്യതാ പട്ടിക വിപുലമാക്കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പും. ഡിജിപി ലിസ്റ്റിലേക്കായി 12 ഉദ്യോഗസ്ഥരുടെ പട്ടികയാണ് നേരത്തേ തയ്യാറാക്കിയിരുന്നത്. ഇതിനിടയിൽ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍ നടത്തുകയാണ്.
സാധ്യതയിൽ മുൻപന്തിയിലുള്ള ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്കു വേണ്ടിയാണ് ശ്രമങ്ങൾ നടത്തുന്നത്. രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനും ചേരികൾ രംഗത്തും വന്നിട്ടുണ്ട്.
ജൂണ്‍ 30നാണ് ലോക്നാഥ് ബെഹ്റ വിമരിക്കുന്നത്. അദ്ദേഹത്തെ സംസ്ഥാന സർക്കാർ മറ്റു സ്ഥാനങ്ങളിലേക്ക് നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്റക്ക് ലോട്ടറി അടിച്ചാൽ അടുത്ത മാസം കേരളം വിടും എന്ന കാര്യം ഉറപ്പാണ്.
അങ്ങനെ വന്നാൽ പുതിയ പോലീസ് മേധാവിയെ ഉടൻ കണ്ടെത്തേണ്ടി വരും. സംസ്ഥാനം കേന്ദ്ര സർക്കാരിന് കൈമാറുന്ന പട്ടികയിൽ നിന്നാണ് പുതിയ ഡിജിപിയാകാനുള്ളവരെ കേന്ദ്രം നിർദ്ദേശിക്കുന്നത്.
ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തീരുമാനിക്കാം. 1989 ബാച്ചുവരെയുള്ള ഉദ്യോഗസ്ഥരുടെ പേര് കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം 10 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുൻഗണനയുള്ളത് ഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും വിജലൻസ് ഡയറക്ടർ സുധേഷ് കുമാറുമാണ്.
മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ തുടർന്ന് പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള കരുക്കളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ നീക്കുന്നത്. പൊലീസ് ഡ്രൈവർ മർദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് കേസ് വേഗത്തിൽ തീപ്പാക്കാനാണ് പൊലീസ് ആസ്ഥാനത്തെ ഇപ്പോഴത്തെ നീക്കങ്ങള്‍.
സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നൽകാനായി രണ്ടു വർഷം മുമ്പ് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചുവെങ്കിലും ഇതേവരെ കുറ്റപത്രം നൽകിയിട്ടില്ല. ഇതോടെയാണ് കേസ് എഴുതി തള്ളാൻ പൊലീസ് ആസ്ഥാനത്ത് നീക്കങ്ങള്‍ തുടങ്ങിയത്.
ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ പുനരന്വേഷണം വിജിലൻസ് നടത്തുകയാണ്. തുടരന്വേഷണത്തിൽ ആദ്യ അന്വേഷണത്തിലെ കണ്ടത്തലുകള്‍ തെറ്റെന്ന നിഗമനത്തിലാണ് ഇപ്പോൾ വിജിലൻസ് എത്തിയത്.
എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും അനുമതി വരുന്നതുവരെ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ എത്താതിരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് തച്ചങ്കരി അനുകൂലികൾ പറയുന്നത്. ഈ സാഹചര്യത്തിൽ പരസ്പരം സാദ്ധ്യതകൾ തടയാനുള്ള നീക്കങ്ങൾ ഇരുഭാഗത്തും നടക്കുന്നുണ്ട്.
ഇരുചേരിയും തമ്മിലെ പടലപ്പിണക്കം നീളുകയാണെങ്കിൽ ഡിജിപി തസ്തികയിലേക്ക് പിന്നെ സമവായമെന്ന നിലക്ക് ബി. സന്ധ്യയെ സർക്കാർ പരിഗണിക്കും എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അങ്ങനെ വന്നാൽ അതൊരു ചരിത്രമായി മാറും എന്നത് തീർച്ചയാണ്.
12 ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഏറ്റവും അധികം സാദ്ധ്യതയുള്ള മറ്റുള്ളവർ അരുണ്‍ കുമാര്‍ സിന്‍ഹ, അനില്‍ കാന്ത്, നിതിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്‍, കെ. പത്മകുമാര്‍ , ഷെയ്ക്ക് ദര്‍വേഷ് സാഹബ്, ഹരിനാഥ് മിശ്ര, രവത എ. ചന്ദ്രശേഖര്‍, ഡോ. സന്‍ജീബ് കുമാര്‍ പട്ജോഷി എന്നിവരാണ്.
https://www.facebook.com/Malayalivartha