മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു; മരണം സംഭവിച്ചത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡ് പുള്ളുവന്‍ വെളിയില്‍ പരമേശ്വരന്റെയും സരോജിനിയുടെയും മകന്‍ പി.പി സന്തോഷ് (50) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ജനുവരി 10ന് വീടിന് സമീപത്ത് വെച്ച് യുവാവുമായി വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ചരം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്ത് 307 പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മരണം സംഭവിച്ചതിനെ തുടര്‍ന്ന് കേസ് മാറ്റി രജിസ്റ്റര്‍ ചെയ്‌തേക്കും. സന്തോഷ് കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.
https://www.facebook.com/Malayalivartha
























