Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കുടുംബസ്വത്തല്ല കേരളം... 21 മണ്ഡലങ്ങളില്‍ മത്സരിക്കാനിറങ്ങിയ രാഷ്ട്രീയ നേതാക്കളുടെ 23 മക്കളില്‍ ജയിച്ച് കയറിയത് 11 പേര്‍ മാത്രം; കുടുംബ സ്വത്താക്കിമാറ്റി മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതെ തുടര്‍ച്ചയായി മത്സരിച്ച പല മക്കള്‍ക്കും കാലിടറി

03 MAY 2021 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

മക്കള്‍ രാഷ്ട്രീയം അരങ്ങുവാഴുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും മാറുന്നോ എന്നാണ് സംശയം. ഈ തെരഞ്ഞെടുപ്പില്‍ 21 മക്കളാണ് മത്സരിച്ചത്. അച്ഛന്‍മാരുടെ മഹിമയും പറഞ്ഞാണ് ഈ മക്കള്‍ സീറ്റ് കൊണ്ടുനടക്കുന്നത്. ഒരിക്കല്‍ നല്‍കിയത് പോകട്ടെ സഹതാപ തരംഗത്തില്‍ ജയിച്ച പലരും ജീവിതകാലം മുഴുവന്‍ ആ സീറ്റുകള്‍ ആര്‍ക്കും വിട്ടു നില്‍കില്ല.

കേരളത്തിലെ 21 മണ്ഡലങ്ങളില്‍ മത്സരിക്കാനിറങ്ങിയ രാഷ്ട്രീയ നേതാക്കളുടെ 23 മക്കളില്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത് 11 പേര്‍ മാത്രമാണ്. ഒരുപക്ഷേ ഇത്രയധികം മക്കള്‍ മത്സരത്തിനിറങ്ങിയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പും ഇതായിരിക്കാം. ഒരച്ഛന്റെ രണ്ടു മക്കളും മത്സരിച്ചതില്‍ നേമത്ത് കെ. മുരളീധരനും തൃശൂരില്‍ പത്മജ വേണുഗോപാലും തോറ്റു.

 



കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ മത്സരിച്ചത് കൊല്ലം ജില്ലയിലാണ്. നാലു പേരാണ് കൊല്ലത്ത് ഇങ്ങനെ മത്സരിക്കാനിറങ്ങിയത്. ഇരവിപുരത്ത് മുന്‍മന്ത്രി ടി.കെ. ദിവാകരന്റെ മകന്‍ ബാബു ദിവാകരന്‍ (ആര്‍എസ്പി) തോറ്റു. സിപിഎം സ്ഥാനാര്‍ഥി എം. നൗഷാദാണ് ഇവിടെ ജയിച്ചത്.

പുനലൂരില്‍ മുന്‍ എംഎല്‍എ പി.കെ. ശ്രീനിവാസന്റെ മകന്‍ പി.എസ്. സുപാല്‍ (സിപിഐ) ജയിച്ചു. പത്തനാപുരത്ത് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരളാ കോണ്‍ഗ്രസ് ബി) സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ചവറയില്‍ രണ്ടു നേതാക്കളുടെ മക്കള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ മുന്‍മന്ത്രി ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ തോറ്റു. നിലവില്‍ എംഎല്‍എയായിരുന്ന പരേതനായ വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ പിള്ള ആണു ചവറയില്‍ ജയിച്ചത്.

 



മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരന്‍ നേമത്തും പത്മജ വേണുഗോപാല്‍ തൃശൂരിലും മത്സരിച്ചെങ്കിലും രണ്ടു പേരും തോറ്റു. നേമം പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയ സ്ഥാനാര്‍ഥി ശക്തന്‍ മൂന്നാമതായത് പാര്‍ട്ടിക്കും നാണക്കേടായി. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം.കെ. മുനീര്‍ (മുസ്‌ലിം ലീഗ്) കൊടുവള്ളിയില്‍ മുന്നിലെത്തി. കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ജയിച്ച രണ്ടു സീറ്റുകളിലൊന്നാണ് കൊടുവള്ളിയും മറ്റൊന്ന് കെ.കെ. രമയുടെ വടകരയുമാണ്.

മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥന്‍ അരുവിക്കരയില്‍ തോറ്റു. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പിലും 2016ലും മണ്ഡലത്തില്‍ ശബരീനാഥന്‍ ജയിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ഥി ജി. സ്റ്റീഫന് അയ്യായിരത്തിലടുത്ത് ഭൂരിപക്ഷമുണ്ട്. ഏറനാട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എല്‍എല്‍എ സീതി ഹാജിയുടെ മകന്‍ പി.കെ. ബഷീര്‍ (ലീഗ്) ജയിച്ചു. 2011ലും 2016ലും ഏറനാട് നിന്ന് ജയിച്ച ബഷീറിന്റെ ഹാട്രിക് വിജയമാണിത്.

 



റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ എം.സി. ചെറിയാന്റെ മകന്‍ റിങ്കു ചെറിയാനും തോറ്റു. ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ കെ. അച്യുതന്റെ മകന്‍ സുമേഷ് അച്യുതന്‍ വലിയ മാര്‍ജിനില്‍ തോറ്റു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ഇവിടെ ഇരുപതിനായിരത്തിന് മുകളിലാണു ഭൂരിപക്ഷം.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ മുന്‍ എംപി ചെറിയാന്‍ ജെ. കാപ്പന്റെ മകന്‍ മാണി സി. കാപ്പന്‍ മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍മന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ് കെ മാണിക്കെതിരെ 13000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാപ്പന്റെ ജയം. എല്‍ഡിഎഫിനൊപ്പം നിന്ന് മണ്ഡലം പിടിച്ചെടുത്ത കാപ്പന്‍ യുഡിഎഫിലെത്തിയെങ്കിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.

 



കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍മന്ത്രി. കെ. നാരായണക്കുറിപ്പിന്റെ മകന്‍ എന്‍. ജയരാജ് 13,722 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുന്‍ മന്ത്രി കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരാജയപ്പെട്ടു.

റോഷി അഗസ്റ്റിന് ഇവിടെ 5563 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പീരുമേട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ കെ.കെ. തോമസിന്റെ മകന്‍ സിറിയക് തോമസ് തോറ്റു. മുന്‍മന്ത്രി ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവത്ത് പതിനേഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു.

 


കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ. അബ്ദുല്‍ ഗഫൂര്‍ തോറ്റു. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റില്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ഥി പി. രാജീവ്.

കൊടുങ്ങല്ലൂരില്‍ മുന്‍ മന്ത്രി വി.കെ. രാജന്റെ മകന്‍ വി.ആര്‍. സുനില്‍ കുമാറും (സിപിഐ) മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി എം.പി. വീരേന്ദ്ര കുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ (എല്‍ജെഡി) ടി. സിദ്ദിഖിനോടു തോറ്റു. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി പി.ആര്‍. കുറുപ്പിന്റെ മകന്‍ കെ.പി. മോഹനന്‍ (എല്‍ജെഡി) ജയിച്ചു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ ഇ. പത്മനാഭന്റെ മകന്‍ സി.പി. പ്രമോദ് (സിപിഎം) തോറ്റു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (17 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

Malayali Vartha Recommends