വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ സിവിലും ക്രിമിനലുമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. വ്യാജവാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങള്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് അയക്കും.
നേരത്തേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചര്‍ക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പി.കെ. ശ്രീമതി പരാതി നല്‍കിയിരുന്നു. പരാതി സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി. പ്രകാശാണ് അന്വേഷിക്കുന്നത്. ശ്രീമതിയുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് അന്വേഷണത്തിന് സൈബര്‍ വിഭാഗം ഐജിക്ക് നിര്‍ദേശം നല്‍കിയത്.
കുന്നംകുളം മുന്‍ എം.എല്‍.എ. പി.ആര്‍. കൃഷ്ണന്റെ ഭാര്യയായി നടിച്ച് താന്‍ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് പി.കെ. ശ്രീമതിക്കെതിരെ നടന്ന വ്യാജപ്രചാരണം. വ്യാജപ്രചാരണം നടത്തിയവര്‍ക്കു മാപ്പില്ലെന്ന് പി.കെ. ശ്രീമതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്യാജപ്രചാരണത്തെത്തുടര്‍ന്ന് മാനസികമായി പ്രശ്‌നത്തിലായി. ഒരു പൊതുപ്രവര്‍ത്തകയുടെ നേരേ പൊടിപ്പും തൊങ്ങലുംവെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേള്‍ക്കേണ്ടിവന്നു. സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിനുപിന്നിലെന്നതില്‍ സംശയമില്ല. വാര്‍ത്ത നല്‍കുന്നതിനുമുന്‍പ് തന്റെ ഭാഗം ആരും ചോദിക്കുകയോ വസ്തുത പരിശോധിക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























