Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കണ്ണ് നിറഞ്ഞ് അണികള്‍... നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ട തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും ബിജെപിയിലും കൂട്ടത്തല്ല്; ബിജെപിയിലേക്ക് ചേക്കാറാനിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടയിട്ടത് ബിജെപിയുടെ സമ്പൂര്‍ണ പരാജയം; കോണ്‍ഗ്രസിനും ബിജെപിക്കും ഇനി നിര്‍ണായക ദിവസങ്ങള്‍

04 MAY 2021 07:49 AM IST
മലയാളി വാര്‍ത്ത

ബിജെപിക്ക് മൂന്നാല് സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ കാണാമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്. എന്നാല്‍ ബിജെപി തകര്‍ന്നതിനാല്‍ ഇനി കുറച്ച് നാളത്തേക്ക് പേടിക്കാനില്ല. പക്ഷേ ഇരു മുന്നണികളിലും കൂട്ടയടി തുടങ്ങി. നേതാക്കളുടെ രാജിക്കായി മുറവിളി ഉയര്‍ന്നിട്ടുണ്ട്.

പരാജയത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഉന്നമിട്ട് നേതൃമാറ്റ മുറവിളി ശക്തമാകുന്നതിനിടെ, സ്ഥാനത്യാഗത്തിന് ഇരുവരും മാനസികമായി തയ്യാറെടുത്തതായാണ് സൂചന. നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദമേറ്റി പാര്‍ട്ടി ജില്ലാ ഘടകങ്ങളില്‍ രാജിയുടെ കൂട്ടമണി മുഴങ്ങുകയും ചെയ്യുന്നു.

 



അതിനിടെ, ബി.ജെ.പി പല മണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണക്കുകള്‍ സഹിതം ആരോപണമുന്നയിച്ചത് ഇരുകക്ഷികളെയും പ്രതിരോധത്തിലാക്കി. ഇത്തവണ ബി.ജെ.പിക്ക് നാലേകാല്‍ ലക്ഷത്തിലധികം വോട്ട് കുറഞ്ഞത് ഈ കച്ചവടം മൂലമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.

ഇതു ശരിവച്ച്, തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ രംഗത്തെത്തി എരിതീയില്‍ ആവോളം എണ്ണ പകരുകയും ചെയ്തു. ഇതോടെ, വോട്ടുകച്ചവട വിവാദം വരും ദിവസങ്ങളില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും തുടര്‍ഭൂകമ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തീര്‍ച്ചയായി.

 

 



നാല്‍പത്തിയൊന്നു സീറ്റ് എന്ന ദയനീയസ്ഥിതിയിലേക്ക് യു.ഡി.എഫിന് ഒതുങ്ങേണ്ടി വന്നതിന്റെ പാപഭാരമേറ്റ്, പുതിയ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകില്ലെന്ന് സൂചനയുണ്ട്.

എന്നാല്‍, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഖിലേന്ത്യാ നേതൃത്വത്തിന് കൈമാറിയ സന്ദേശമെന്നറിയുന്നു.

 

 



കോണ്‍ഗ്രസിലും യു.ഡി.എഫിലും നേതൃത്വത്തിനെതിരെ പടയൊരുക്കം മുറുകവേ, കെ. ബാബുവിനു പിന്നാലെ ഇന്നലെ കൂടുതല്‍ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

എന്നാല്‍, നേരത്തെ നിരന്തരം പരസ്യവിമര്‍ശനത്തിന് മുതിരുമായിരുന്ന കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും, നേമത്ത് പരാജിതനായ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനും അര്‍ത്ഥഗര്‍ഭമായ മൗനത്തിലുമാണ്. കെ.പി.സി.സി നേതൃയോഗം വിളിച്ചുചേര്‍ത്ത് പരാജയകാരണം ചര്‍ച്ച ചെയ്യണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അടക്കമുള്ള ഭാരവാഹികളും ആവശ്യപ്പെടുന്നു.

 



തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു രാജിവച്ചു. കണ്ണൂര്‍, ഇടുക്കി ഡി.സി.സി പ്രസിഡന്റുമാരായ സതീശന്‍ പാച്ചേനിയും ഇബ്രാഹിംകുട്ടി കല്ലാറും രാജിസന്നദ്ധത അറിയിച്ചു.

വയനാട്ടില്‍ ജയലക്ഷ്മിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.ഡി.സി ജനറല്‍ സെക്രട്ടറി എം.ജി.ബിജു, സെകട്ടറിമാരായ കമ്മന മോഹനന്‍, എം. വേണുഗോപാല്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് എം.പി. വിന്‍സെന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് ഫോറം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. പി.ടി. തോമസും ഷാനിമോള്‍ ഉസ്മാനും പത്മജയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്നലെ പരസ്യ വിമര്‍ശനങ്ങളുമായെത്തി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends