Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നമിച്ചു സാറേ നമിച്ചു... തെരഞ്ഞെടുപ്പിന് മുമ്പേ എംഎല്‍എ ഓഫീസ് തുറന്ന ഇ ശ്രീധരന്‍ തോറ്റതോടെ ട്രോളോട് ട്രോള്‍; ഓഫീസ് പൂട്ടുന്നത് വാര്‍ത്തയാക്കാന്‍ നിന്നവര്‍ക്ക് ലഭിച്ചത് ഒന്നൊന്നര വാര്‍ത്ത; പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല, ജമ്മുവിലും ഡല്‍ഹിയിലും കേരളത്തിലും ഏറ്റെടുത്തിരിക്കുന്നത് മൂന്ന് സുപ്രധാന ദൗത്യങ്ങള്‍

04 MAY 2021 08:21 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് അഭിമാനമായ മെട്രോമാന്‍ ഇ ശ്രീധരന്റെ തോല്‍വി കേരളത്തിലെ എതിര്‍പക്ഷം ആഘോഷിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇ ശ്രീധരന്‍ തുറന്ന എംഎല്‍എ ഓഫീസാണ് ട്രോളിന് കാരണം. ശ്രീധരന്‍ തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്.

എംഎല്‍എ ഓഫീസെന്ന ബോര്‍ഡ് മാറ്റി പ്ലാന്‍ വരയ്ക്കും പണി സാധനങ്ങള്‍ വില്‍ക്കപ്പെടും എന്നൊക്കെയുള്ള ട്രോളാണ് പ്രചരിച്ചത്. എന്നാല്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ആ ഓഫീസ് പൂട്ടുന്നില്ല.

 



തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ എംഎല്‍എ ഓഫീസ് തുറന്നു എന്നതും വാര്‍ത്തയായിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയം സമ്മതിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായി ചര്‍ച്ച. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 


ഇ ശ്രീധരന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കാശ്മീരിലെ ദാല്‍ തടാകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സഞ്ചാരികളുടെ സ്വര്‍ഗമായ കാശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തിയാണിത്. ജമ്മു ഹൈക്കോടതി നേരിട്ടാണ് ഈ പ്രവര്‍ത്തി ഇ ശ്രീധരന് നല്‍കിയത്.

മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശ്രീധരനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തില്‍ കഴിവില്‍ കോടതിക്കുള്ള പ്രതീക്ഷമൂലമാണ്. ദാല്‍ തടാക പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ മാസവും തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഓണ്‍ലൈനായി മീറ്റിംഗ് നടത്തുകയും ചെയ്തു.

 


ന്യൂഡല്‍ഹി ആസ്ഥാനമായ 'ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്' എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവര്‍ത്തന മേഖല. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. മെട്രോമാനായി ഡല്‍ഹിയില്‍ തുടരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയെകുറിച്ച് ശ്രീധരന്‍ ആലോചിക്കുന്നത്.

ജന്മനാടായ കേരളത്തിലും ശ്രീധരന് ചെയ്തു തീര്‍ക്കാനൊരു ദൗത്യമുണ്ട്. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ' എന്ന സംഘടനയുമായി ചേര്‍ന്നാണത്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം. ഈ മൂന്ന് ചുമതലകളും പൂര്‍ത്തീകരിക്കാനുള്ള ജോലിത്തിരക്കിലാണ് അദ്ദേഹം.

 



ആദ്യ തിരഞ്ഞെടുപ്പ് ഇന്നിംഗ്‌സില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും രാജ്യം ആദരിക്കുന്ന എന്‍ജിനിയറിംഗ് വിദഗ്ദ്ധനായ 'മെട്രോമാന്‍' ഇ.ശ്രീധരന്‍ തന്റെ മണ്ഡലമായ പാലക്കാട്ട് തുടരും. ഗവര്‍ണറാകുമെന്നൊക്കെയുള്ള തരത്തില്‍ ചിലകേന്ദ്രങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തത്കാലം അതൊന്നും ആലോചനയിലില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സംഘടനാ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പാലക്കാടിന്റെ മുഖച്ഛായ മാറ്റുമെന്നത്. അതിനായി മാലിന്യ സംസ്‌കരണം, കുടിവെള്ളം, വ്യവസായം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, ഗതാഗതം എന്നിങ്ങനെ മേഖലതിരിച്ചുള്ള ഒരു മാസ്റ്റര്‍പ്ലാനും തയ്യാറാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ അത് നടപ്പാക്കാനുള്ള ആലോചനയിലാണ് അദ്ദേഹം.

 



3863 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവസാന നിമിഷം മെട്രോമാന്റെ ട്രാക്കില്‍നിന്ന് വിജയം തെന്നിമാറിയത്. സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷവച്ച ഒമ്പതുമണ്ഡലങ്ങളില്‍ മുന്നിലായിരുന്നു

പാലക്കാട്. ഒരുപക്ഷേ, സംസ്ഥാനത്ത് ഇത്തവണ താമരവിരിയുന്നുണ്ടെങ്കില്‍ അത് പാലക്കാടിന്റെ മണ്ണിലാവുമെന്ന് മലയാളക്കര ഒന്നാകെ കരുതിയ നിമിഷം വരെയുണ്ടായി. ബി.ജെ.പി കക്ഷി രാഷ്ട്രീയ വേലിക്കെട്ടുകള്‍ക്കപ്പുറം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ബ്രാന്‍ഡ് നെയിമായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരന്‍. പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുകയും ചെയ്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends