Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പൊരിച്ച് ആര്‍എസ്എസ് നേതാവ്... തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമായ കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍; മോഡി കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിച്ചു, ഹെലികോപ്ടറില്‍ പറന്നുനടന്ന് കോമാളിത്തം കാട്ടി

04 MAY 2021 08:47 AM IST
മലയാളി വാര്‍ത്ത

ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ സമ്പൂര്‍ണ തോല്‍വി കാണുമ്പോള്‍ സങ്കടം തോന്നും. അല്ലെങ്കില്‍ നോക്കണേ ആളിന് ആള് പണത്തിന് പണം ഹെലീകോപ്ടറിന് ഹെലീകോപ്ടര്‍. എല്ലാം കേന്ദ്രം നല്‍കി.

എന്നിട്ടും ഒരു സീറ്റിലെങ്കിലും വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്കായോ. ആളും പണവുമില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ഈസിയായി ഇരു മുന്നണികളിലും ജയിച്ച് കയറിയെന്നോര്‍ക്കണം. അവിടെയാണ് എല്ലാം ഉണ്ടായിട്ടും ബിജെപിയ്ക്ക് ഒരു സീറ്റും നേടാന്‍ പറ്റാത്തത്.

 



സുകുമാരന്‍ നായരും തുഷാര്‍ വെള്ളാപ്പള്ളിയും ആര്‍എസ്എസും ഹൈന്ദവ സംഘടനകളും ഉണ്ടായിട്ട് പോലും ഒരു സീറ്റ് പോലും ജയിക്കാനായില്ല എന്നത് കഷ്ടമാണ്. 35 സീറ്റ് പിടിച്ച് ഭരണം പിടക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നോക്കിയത്. എന്നാല്‍ കിട്ടുന്ന 5 സീറ്റ് ബലപ്പിച്ച് പ്രചരണം നടത്തി വിട്ടുവീഴ്ച ചെയ്ത് ജയിച്ചെങ്കില്‍ അതിനായിരുന്നു മഹത്വം. ഇത് 35 പോയിട്ട് ഒന്നും കിട്ടിയില്ല.

ഇപ്പോഴിതാ ബിജെപിയില്‍ തന്നെ കലാപക്കൊടി ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍. 'മോദി കളിക്കാനായി' ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഹെലികോപ്ടറില്‍ പറന്നു നടന്ന് കോമാളിത്തം കാട്ടിയെന്നാണ് നന്ദകുമാര്‍ കുറ്റപ്പെടുത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 



തിരഞ്ഞെടുപ്പെന്നാല്‍ കുട്ടിക്കളിയല്ലെന്ന് പറഞ്ഞുകൊണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി അവസാന നിമിഷം വരെ ബിജെപി കാത്തിരുന്നതിനെയും അവരില്‍ ചിലരുടെ നോമിനേഷന്‍ തള്ളിപ്പോകുകയും ചെയ്തതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സിന്റെ ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാര്‍.

കുറിപ്പ് ഇങ്ങനെയാണ് തെരഞ്ഞെടുപ്പ് കുട്ടികളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥി കളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. 'മോദി'കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുക.ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരെഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു.

 



അണക്കെട്ടുകള്‍ തുറന്നു വിട്ടയാളും സ്വര്‍ണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാര്‍ അഴിമതി നടത്തുന്നവരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാള്‍ മെച്ചമെന്നു എന്നു ജനങ്ങള്‍ വിധിക്കുന്നുവെങ്കില്‍ നിങ്ങളെത്ര കഴിവ് കെട്ടവരാണ്. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.'

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രചാരണത്തില്‍ വീഴ്ച പറ്റിയതായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സഖ്യകക്ഷിയായ ബിഡിജെഎസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി.

 



ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വ്യാപക പ്രചാരണമുണ്ടായെന്നും പാര്‍ട്ടിക്ക് എതിരെ മുസ്ലിം ധ്രുവീകരണമുണ്ടായി എന്നും അടിയന്തരമായി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം കണ്ടെത്തി.

പാര്‍ട്ടിയുടെ കേരളത്തിലെഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി അടിയന്തരമായി യോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends