Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പോലീസിന്റെ വിരൽത്തുമ്പിൽ ഉണ്ടായിട്ടും ഇതുവരെയും ബാബുക്കുട്ടനെ കണ്ടെത്താനായില്ല; സംഭവം നടന്നിട്ട് ആറുദിവസം, അന്വേഷണ സംഘത്തെ മുൾമുനയിൽ നിർത്തുന്ന പ്രതി എവിടെയാണ്? ഉത്തരംകിട്ടാതെ റെയിൽവേ

04 MAY 2021 10:05 AM IST
മലയാളി വാര്‍ത്ത

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിൽ ഇതുവരെയും പ്രതിയെ പിടികൂടാനാകാതെ പോലീസ്. പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ മു​ള​ന്തു​രു​ത്തി​ ​കാ​രി​ക്കോ​ട് ​സ്വ​ദേ​ശി​നി​ ​ആ​ശ​ ആശുപത്രി വിട്ടു.

ഇയാളെ കണ്ടെത്തുവാൻ കഴിയാത്ത കാരണങ്ങൾ പോലീസ് നേരെത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ ആശയകുഴപ്പിത്തിലാക്കുന്നത്. കൂടാതെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു അടുപ്പവും ഇയാള്‍ വെച്ചു പുലർത്താറുമില്ല.

ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്.

മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച് 12-നാണ് പൂജപ്പുര ജയിലില്‍നിന്ന് ഇയാള്‍ ഇറങ്ങുന്നത്. അവസാനമായി ബാബുക്കുട്ടന്‍ വീട്ടില്‍ വന്നത് ഏപ്രില്‍ ആദ്യമാണെന്നാണ് പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. എസ്.പി.യുടെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം. തിരച്ചില്‍ നടത്തുന്നതിന് രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ രൂപവത്കരിച്ചിട്ടുണ്ട്.

അതേസമയം, പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.

 

പ്രതിയായ ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയായിരുന്നു, ബാബുക്കുട്ടൻ മുമ്പും ഇത്തരം സംഭവങ്ങളിലേര്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. 2007 ജൂലായ് 31-നാണ് സമാനമായ കേസുണ്ടായത്. അതും വനിതാ കമ്പാര്‍ട്ട്മെന്റില്‍ തന്നെ.

കൊല്ലം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലത്തെ പെരിനാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടി നീങ്ങിയപ്പോള്‍ ബാബുക്കുട്ടന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു അന്ന് പ്രതി മോഷ്ടിച്ചെടുത്തത്.

ഈ കേസില്‍ അറസ്റ്റിലായ ബാബുക്കുട്ടന്‍ രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends