നെടുമ്ബാശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്ബാശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ റഹിമില്‍ നിന്ന് 22.40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 462 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം സ്വര്‍ണം പിടികൂടുന്നത്.
https://www.facebook.com/Malayalivartha

























