ഇടതുമുന്നണി സര്‍ക്കാർ മേയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; തീരുമാനം സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിൽ; 17ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സൂചന

സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞ എന്ന് നടത്തണം എന്നകാര്യത്തിലാണ് ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്. 17ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വലിയ വിജയത്തോടെയാണ് ഇടതുപക്ഷം തുടര്‍ഭരണം പിടിച്ചത്. ആഞ്ഞുവീശിയ ഇടതു തരംഗത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞിരുന്നു. എല്‍ഡിഎഫ് 99 സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റ് മാത്രമാണ് നേടിയത്.
https://www.facebook.com/Malayalivartha

























