Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'കോവാക്സിനും കോവിഷീൽഡും കൂടി മാസം ഏതാണ്ട് 9 കോടി ഡോസ്. മെയ് മാസം തൊട്ട് പ്രൈവറ്റിൽ സ്പുട്നിക് വാക്സിൻ കിട്ടിയേക്കും. വരും മാസങ്ങളിൽ മറ്റു വിദേശ വാക്സിനുകളും സ്വകാര്യ വിപണിയിൽ കിട്ടിയേക്കും...' കൊവിഡ്; ഒരു സിമ്പിൾ പ്രശ്നോത്തരി, കുറിപ്പ്

07 MAY 2021 03:03 PM IST
മലയാളി വാര്‍ത്ത

വാക്സിനേഷൻ പ്രോഗ്രാം വൈകുന്നതു കൊണ്ട് പല പ്രശ്നങ്ങളും ഉണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകർച്ച തടയാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ പുതിയ വകഭേദങ്ങൾ ഉണ്ടാകാനും അവ വാക്സീനുകളെ മറികടക്കാനുമുള്ള സാധ്യത വർദ്ധിക്കും.-കോവിഡുമായി ബന്ധപ്പെട്ട് ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം;

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കൊവിഡ്; ഒരു സിമ്പിൾ പ്രശ്നോത്തരി

1. നിലവിൽ ഇൻഡ്യയുടെ വാക്സിൻ നിർമ്മാണ ശേഷി എത്രയാണ് ?
കോവാക്സിനും കോവിഷീൽഡും കൂടി മാസം ഏതാണ്ട് 9 കോടി ഡോസ്.
2. ഇതു മുഴുവൻ ആഭ്യന്തര ഉപയോഗത്തിന് കിട്ടുമോ ?
രണ്ടു കമ്പനികളും വിദേശരാജ്യങ്ങളുമായി കരാറൊപ്പിട്ടതുകൊണ്ട് ഉറപ്പിച്ചുപറയാൻ പറ്റില്ല.
3. കിട്ടുകയാണെങ്കിൽ ഇവ മാത്രം ഉപയോഗിച്ച് ഇന്ത്യ മുഴുവൻ വാക്സിനേഷൻ ചെയ്യാൻ എത്ര കാലം എടുക്കും ?
ഏകദേശം രണ്ടു വർഷമെങ്കിലും.
4. മറ്റേതെങ്കിലും വാക്സിനുകൾ വരാൻ സാധ്യതയുണ്ടോ?
മെയ് മാസം തൊട്ട് പ്രൈവറ്റിൽ സ്പുട്നിക് വാക്സിൻ കിട്ടിയേക്കും. വരും മാസങ്ങളിൽ മറ്റു വിദേശ വാക്സിനുകളും സ്വകാര്യ വിപണിയിൽ കിട്ടിയേക്കും.
5. വാക്സിനേഷൻ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?
ഉണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകർച്ച തടയാൻ പറ്റൂ. അല്ലെങ്കിൽ പുതിയ വകഭേദങ്ങൾ ഉണ്ടാകാനും അവ വാക്സിനുകളെ മറികടക്കാനുമുള്ള സാധ്യത വർദ്ധിക്കും.
6. രണ്ട് ഡോസ് വാക്സിൻ എടുത്തവർ മുൻകരുതലുകൾ എടുക്കണോ ?
വേണം. ഇവർക്കും രോഗം വരാനും, വന്നാൽ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്, വാക്സിൻ കിട്ടാത്തവരെ അപേക്ഷിച്ച് കുറവാണെങ്കിലും.
7. കൊവിഡ് വന്നവർക്കും വാക്സിൻ എടുക്കണോ ? വേണമെങ്കിൽ എപ്പോൾ ?
വേണം. രോഗം മാറി മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലത് എന്നാണ് CDC നിർദ്ദേശം.
8. ആദ്യ ഡോസ് വാക്സിൻ എടുത്തശേഷം കൊവിഡ് വന്നാൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണോ ?
വേണം. രോഗം മാറി നാലാഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കേണ്ടത്.
9. വാക്സിൻ എടുത്താൽ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?
നിലവിലത്തെ പഠനങ്ങളനുസരിച്ച് ഒരു വർഷം വരെ.
10. അത് കഴിഞ്ഞാലോ ?
വിശദമായ പഠനങ്ങൾ വരുന്നതുവരെ കൃത്യമായി പറയാനാവില്ല.
11. ഒരു കൊല്ലം കഴിഞ്ഞ് ബൂസ്റ്റർ വേണ്ടിവരുമോ?
വിശദമായ പഠനങ്ങൾ വരുന്നതുവരെ പറയാനാവില്ല.
12. ഒരു ഡോസ് വാക്സിൻ എടുത്താൽ എന്തെങ്കിലും പ്രൊട്ടക്ഷൻ കിട്ടുമോ ?
തീർച്ചയായും. വാക്സിൻ എടുത്ത് മൂന്ന് മുതൽ 8 -12 ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഭാഗികമായ സംരക്ഷണം ലഭിക്കും.
13. രണ്ടാമത്തെ ഡോസ് എടുത്തില്ല എങ്കിൽ കുഴപ്പമുണ്ടോ ?
വാക്സിൻ കൊണ്ട് ലഭിക്കാവുന്ന പരമാവധി സംരക്ഷണം ലഭിക്കില്ല.
14. ഭാവിയിൽ വാക്സിനുകൾക്ക് മാറ്റം വരുത്തേണ്ടി വരുമോ ?
നിലവിലെ വാക്സിൻ ഫലിക്കാത്ത തരത്തിലുള്ള പുതിയ വൈറസ് വേരിയന്റുകൾ ഉണ്ടായാൽ മാറ്റം വരുത്തിയ വാക്സിൻ വേണ്ടി വരും.
15. കോവിഡ് വാക്സിൻ എടുത്തവർക്ക് 28 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ പറ്റില്ല എന്നു കേട്ടു ?
ശരിയല്ല. ഇതിൽ മാറ്റം വന്നിട്ടുണ്ട്. മെയ് അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം വാക്സിൻ എടുത്താൽ 14 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ പാടില്ല എന്നതാണ് പുതിയ നിർദേശം.
16. പുതിയ കോവിഡ് വകഭേദങ്ങൾ പഴയ പരിശോധനകൾ കൊണ്ട് തിരിച്ചറിയാൻ സാധിക്കുമോ ?
നിലവിലെ വകഭേദങ്ങൾ തിരിച്ചറിയാൻ സാധിക്കും.
17. സംസ്ഥാനങ്ങൾക്ക് വിദേശത്തുനിന്ന് വാക്സിൻ വാങ്ങാമോ ?
നിലവിൽ റഷ്യയുടെ സ്പുട്നിക് വാക്സിൻ മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ അംഗീകാരമുള്ള വാക്സിൻ. അത് സംസ്ഥാനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യാമോ എന്ന് അധികം വൈകാതെ അറിയാം.
18. ഇനി എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമോ ?
ചുരുങ്ങിയത് ഒരു രണ്ടു വർഷത്തേക്കെങ്കിലും സാധ്യത കുറവാണ്.

എഴുതിയത്: Dr. Arun Mangalath

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (4 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (10 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (40 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (47 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (53 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends