Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നാലെ ഹൈക്കോടതിയുടെ കിടിലൻ മൂവ്.. കേരള സർവകലശാലയിലെ 58 നിയമനങ്ങൾ സ്വാഹ!

07 MAY 2021 04:48 PM IST
മലയാളി വാര്‍ത്ത

എസ്എഫ്ഐയുടെ മുൻ നേതാവും എം. ബി. രാജേഷിന്റെ ഭാര്യയുമായ നിനിത കണിച്ചേരിയെ കാലടി സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു കുറച്ച് കാലം രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ പ്രധാന വാർത്ത. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത് ഇടതുപക്ഷത്തെ വളരെയധികം പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാൽ അതിന് തൊട്ട് പിന്നാലെ കേരള സർവ്വകലാശാല 2017ലെ വിജ്ഞാപന പ്രകാരം നടത്തിയ മുഴുവൻ അധ്യാപക നിയമനങ്ങളും റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

കേരള സർവ്വകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നിയമനം നൽകിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടിയെടുത്തത്. സിപിഎം നേതാവും മുൻ എം.പിയുമായ പി. കെ. ബിജുവിൻ്റെ ഭാര്യ വിജി വിജയൻ അടക്കമുള്ളവരുടെ നിയമനമാണ് കോടതി റദ്ദാക്കിയത്.

2017ലെ വിജ്ഞാപന പ്രകാരം കേരള സർവ്വകലാശാല നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒന്നായി ചേർത്ത് ഒരു യൂണിറ്റായി കണക്കാക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അധ്യാപക നിയമനത്തിന് അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ളയും കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി.വിജയലക്ഷ്മിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമന സമയത്ത് തന്നെ സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഈ നിയമങ്ങൾ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നിയമന ഉത്തരവുകൾ നൽകിയത്.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ സർവകലാശാലയുടെ പ്രസ്തുത നടപടി ദോഷകരമായി ബാധിക്കുമെന്നും അതു കൊണ്ട് 2017ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു.

2017ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. ഇതിലാണ് മുൻ എം.പി പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയൻ ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നേടിയത്. നിലവിൽ കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലാണ്.

വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവര്‍ ഫയല്‍ ചെയത ഹര്‍ജിയിന്മേലാണ് ഉത്തരവ്.

കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂര്‍ സര്‍വകലാശാലകളില്‍ സമാനരീതിയില്‍ നടത്തിയ നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാലയിൽ നടന്ന എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (3 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (9 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (39 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (46 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (52 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends