Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

വിട്ടൊഴിയാതെ ആശങ്ക... കേരളത്തിൽ ഇന്ന് മരിച്ചത് അമ്പതിലേറെ പേർ... കൈവിട്ടോ ഈശ്വരാ..!

07 MAY 2021 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

രാജ്യത്തെ 24ലോളം സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികം വന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കുറച്ച് മുന്നേ ചൂണ്ടിക്കാട്ടിയതേ ഉള്ളൂ. കേരളവും കർണ്ണാടകയും ഉൾപ്പടെ ഒന്‍പത് സംസ്ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ വ്യാപനം കുറയുന്നുണ്ടെന്നുമുള്ള റിപ്പോൾട്ടുകളായിരുന്നു പുറത്ത് വന്നതും. കേരളത്തിന്റെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണെന്ന് നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റിയും പ്രതിദിന മരണനിരക്കും മാത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

കോഴിക്കോട്, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം കണ്ണൂർ ജില്ലകളിലാണ് രണ്ടാഴ്ചയിൽ കൊവിഡ് കേസുകള്‍ വർദ്ധിച്ചത്. അതേസമയം, കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ ഒന്നര കോടിയോളം സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

അതേസമയം, ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്.

ഇതിൽ ഇളവുകൾ നിശ്ചയിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. പാൽ, പഴം പച്ചക്കറി പലചരക്കുകടകൾ, റേഷൻ കടകൾ, ബേക്കറികൾ, മത്സ്യം-മാംസ വിൽപ്പനശാലകൾ, കാലിത്തീറ്റക്കടകൾ. ഭക്ഷണം, അത്യാവശ്യസാധനങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-വ്യാപാരം വഴിയുള്ള ഹോം ഡെലിവറി അനുവദനീയം.

പെട്രോൾ പമ്പ്, എൽ.പി.ജി., പെട്രോളിയം ഗ്യാസ് എന്നിവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും. ബാങ്കുകളും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളും ഇടപാട് 10 മുതൽ ഒരുമണിവരെ. രണ്ടിന് അടയ്ക്കണം. ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാം. നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരാം. പത്രം, ഇലക്‌ട്രോണിക് മാധ്യമങ്ങൾ, കേബിൾ സർവീസ്, ഡി.ടി.എച്ച്. വാർത്താവിനിമയം, ഇൻറർനെറ്റ് സേവനം, പ്രക്ഷേപണം, ഐ.ടി, ഐ.ടി. അനുബന്ധം.

കൃഷിയും മത്സ്യബന്ധനവും തോട്ടങ്ങളുടെ പ്രവർത്തനവും അനുവദനീയം. തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കണം. കോൾഡ് സ്റ്റോറേജ്, വേർഹൗസിങ്, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ നിർമിക്കുന്ന കേന്ദ്രങ്ങൾ.

വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും നന്നാക്കുന്ന വർക് ഷോപ്പുകൾ. സ്വകാര്യ സെക്യൂരിറ്റി സർവീസ്. വ്യവസായശാലകളിൽ അത്യാവശ്യ സാധനങ്ങൾ നിർമിക്കുന്നവയ്ക്കും. 24 മണിക്കൂറും പ്രവർത്തിക്കേണ്ടവയ്ക്കും വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ നിർമിക്കുന്നവയ്ക്കും മാത്രം ഇളവ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (23 minutes ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (7 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (7 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (8 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (8 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (8 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (9 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (9 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (9 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (9 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (9 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (10 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (10 hours ago)

Malayali Vartha Recommends