സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഐ.സി.യു-വിൽ പ്രവേശിപ്പിച്ചത് 274 പേരെ

സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനുള്ളിൽ 274 പേരെ ഐ സി യുവിലും, 331 പേരെ വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരമൊരു വര്‍ദ്ധനവ് ആദ്യമായാണ്.
അതിഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലും, ആരോഗ്യ പ്രവർത്തകർക്കുള്ള കോവിഡ് സുരക്ഷാ വസ്തുക്കൾ ലഭ്യമല്ലാത്തതും രോഗപ്രതിരോധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള ഐ സി യുകളിൽ 2323യിലും ഇപ്പോൾ രോഗികൾ ഉണ്ട്.
പൊതുജനങ്ങൾ ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ-95 മാസ്ക് അതുമല്ലെങ്കിൽ സർജിക്കൽ മാസ്ക് ധരിക്കണമെന്ന് സർക്കാരിന്റെ ഉത്തരം ഉണ്ട് എന്നാൽ, പൊതുജനങ്ങൾക്ക് സർജിക്കൽ മാസ്ക്, എൻ-95 മാസ്ക് കിട്ടുന്നില്ല എന്നും പരാതി ഉയരുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സുരക്ഷാ വസ്തുക്കളുടെ ആവശ്യവും വർദ്ധിച്ചു.
കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























