ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റുവെന്നാരോപണത്തിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാര്‍ജ് ആയി. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രി കോട്ടയത്തേക്ക് തിരിച്ചു. ഇന്ന് പുലർച്ചെയാണ് മന്ത്രി പരിയാരം മെഡിക്കൽ കോളേജ് വിട്ടത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗമാണ് മന്ത്രിയുടെ യാത്ര.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർചികിത്സ നടത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകളെങ്കിലും, കോട്ടയത്ത് ആയുർവേദ ചികിത്സ തേടാനാണ് നിലവിലെ തീരുമാനം. ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രി തന്നെ ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























