Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ പൊട്ടിത്തെറി... മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്...

28 FEBRUARY 2026 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ  പൊട്ടിത്തെറി. മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്. ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മറ്റൊരു കെ. ആർ. ഗൗരിയമ്മയാകുമോ ഷൈലജ ടീച്ചർ എന്ന്ഉറ്റുനോക്കുകയാണ് കേരളം. തന്റെ സിറ്റിംഗ് സീറ്റായ മട്ടന്നൂർ തട്ടിപറിക്കാനുള്ള പിണറായിയുടെ നീക്കമാണ് ടീച്ചറെ പ്രകോപിപ്പിച്ചത്. ടീച്ചർ മട്ടന്നൂരിൽ സ്വതന്ത്രമായി മത്സരിച്ചാൽ കോൺഗ്രസ് അവരെ പിന്തുണച്ചെന്നിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി അത്യപൂര്‍വ്വമായ ആഭ്യന്തര കലഹമാണ് ഉണ്ടായിരിക്കുന്നത്. സിറ്റിങ് മണ്ഡലമായ മട്ടന്നൂര്‍ തനിക്ക് ലഭിച്ചില്ലെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലേക്ക് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നീങ്ങുന്നതായാണ് സൂചന.

 

തന്നെ വെട്ടിനിരത്താന്‍ സംസ്ഥാന നേതൃത്വം ചടുലനീക്കങ്ങള്‍ നടത്തുന്നുവെന്ന പരാതി ശൈലജ ടീച്ചര്‍ പോളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറി എം.എ ബേബിയെയും നേരിട്ടറിയിച്ചു കഴിഞ്ഞു.മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ താന്‍ ഇക്കുറി മത്സരത്തിനില്ലെന്ന കര്‍ക്കശ നിലപാടിലാണ് ടീച്ചര്‍. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയുടെ പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് ഭാഗ്യപരീക്ഷണത്തിനില്ലെന്ന് അവര്‍ പാര്‍ട്ടി നേതൃത്വത്തോട് തുറന്നടിച്ചു. കടകംപള്ളി സുരേന്ദ്രനെപ്പോലെയുള്ളവര്‍ക്ക് ഇളവ് നല്‍കി വീണ്ടും മത്സരിക്കാന്‍ അവസരം ഒരുക്കുമ്പോള്‍, തന്നെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും ടേം വ്യവസ്ഥയുടെ പേരില്‍ ഒഴിവാക്കുന്നത് എന്തിനാണെന്നാണ് ശൈലജയുടെ ചോദ്യം. മട്ടന്നൂര്‍ വിട്ടുള്ള കളിക്ക് താനില്ലെന്നും ഒരുപക്ഷേ രാഷ്ട്രീയ വിരമിക്കലാകും തന്റെ അടുത്ത തീരുമാനമെന്നുമുള്ള സൂചനകള്‍ പുറത്തുവരുന്നത് സി.പി.എം കേന്ദ്ര നേതൃത്വത്തെപ്പോലും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം, ശൈലജ ടീച്ചറെപ്പോലൊരു ജനകീയ മുഖത്തെ വെട്ടിനിരത്തുന്നത് പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അഞ്ചു വട്ടം മത്സരിച്ചുവെന്ന സാങ്കേതികത്വം പറഞ്ഞ് ശൈലജയെ ഒതുക്കാനുള്ള നീക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ആശങ്കപ്പെടുന്നു. സ്പീക്കര്‍ ഷംസീറും സമാനമായ രീതിയില്‍ അതൃപ്തിയിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഒരു ചര്‍ച്ചയും ഇല്ലാതെ തന്നെ ഇളവ് നല്‍കിയപ്പോള്‍, ജനകീയരായ മറ്റുള്ളവര്‍ക്ക് നേരെ ടേം വ്യവസ്ഥ ഉയര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്ന വികാരമാണ് ടീച്ചറെ അനുകൂലിക്കുന്നവര്‍ക്കുള്ളത്.മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ മട്ടന്നൂരില്‍ ശൈലജയ്ക്ക് ഇനി സാധ്യതയുള്ളൂ. പിണറായിയുടെ നിലപാട് ടീച്ചര്‍ക്ക് അനുകൂലമാകുമോ അതോ വെട്ടിനിരത്തല്‍പൂര്‍ണ്ണമാകുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

 

തളിപ്പറമ്പില്‍ സുകന്യയുടെ പേരിനോടും പ്രാദേശിക നേതൃത്വം ഇടഞ്ഞതോടെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടിക്ക് വലിയ തലവേദനയായി മാറിക്കഴിഞ്ഞു. ശൈലജയെ ഒഴിവാക്കിയാല്‍ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കേന്ദ്ര നേതൃത്വം എന്ത് നിലപാട് എടുക്കും എന്നത് നിര്‍ണ്ണായകമകെ.കെ. ഷൈലജ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട പറയുമെന്ന ശ്രുതി നേരത്തെയുണ്ടായിരുന്നു.  കാഫിർ വിവാദം തന്നെ വടകരയിൽ തോൽപ്പിക്കാൻ സി പി എം ക്യാമ്പുകളിൽ നിന്നും പ്രചരിച്ചതാണെന്ന വസ്തുത പുറത്തുവന്നതോടെയാണ് ആശങ്കയും നിരാശയും നിറഞ്ഞ മനസോടെ ഷൈലജ ഭാവിയെ കുറിച്ച് ആദ്യം  ആലോചിച്ച് തുടങ്ങിയത്. അന്ന് സത്യം കണ്ടെത്തിയ കോഴിക്കോട് റൂറൽ എസ്. പി അരവിന്ദ് സുകുമാറിനെ റിപ്പോർട്ട് നൽകിയതിന്  പിന്നാലെ സ്ഥലം മാറ്റിയതും ഷൈലജയെ പ്രകോപിപ്പിച്ചു. 

 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്നാണ് കണ്ടെത്തിയത് . റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് പ്രതി ചേർത്തു. എന്നാൽ പോരാളി ഷാജിയെ ഒഴിവാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചരിപ്പിച്ചത്.

 

സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. അമ്പലമുക്ക് സഖാക്കൾ കണ്ണൂർ എന്ന ഇടതനുകൂല ഫേസ്ബുക് പേജിൽ ഇത് എത്തിയത് റെ‍ഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. റെഡ് എൻകൗണ്ടേഴ്സ് എന്ന മറ്റൊരു ഇടത് സൈബർ ഗ്രൂപ്പിൽ നിന്നാണ് തനിക്കിത് കിട്ടിയതെന്നാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്ത അമൽ എന്നയാൾ മൊഴി നൽകിയത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ ഇതിട്ടത് റിബേഷ് രാമകൃഷ്ണൻ എന്നയാളാണ്. തനിക്ക് ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓ‌ർമയില്ലെന്നാണ് റിബേഷ് പൊലീസിനോട് പറഞ്ഞത്. 

റിബേഷിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെ ബന്ധിപ്പിക്കുന്ന മൊബൈൽ സിമ്മുകൾ വഹാബ് എന്നയാളുടെ പേരിലുള്ളതാണ്. വിവിധ വാട്സ് ഗ്രൂപ്പുകളിൽ നിന്നാണ് വ്യാജ സ്ക്രീൻ ഷോട് കിട്ടിയിതെന്നും എവിടെനിന്നാണെന്ന് കൃത്യമായി ഓർമയില്ലെന്നുമാണ് വഹാബും മൊഴി നൽകിയത്. ഇയാളുടെ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക്  അയച്ചു. വ്യാജ സ്ക്രീൻ ഷോട് പ്രചരിപ്പിച്ചത് ആദ്യം ആരാണെന്ന് കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനിയുടെ സഹായം വേണമെന്നും അവർ സഹകരിക്കാത്തതുകൊണ്ടാണ് മൂന്നാം പ്രതിയാക്കിയതെന്നും റിപ്പോർ‍ട്ടിലുണ്ട്.  ഇതെല്ലാം എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അറിയാമായിരുന്നു. എം.വി. ജയരാജൻ ഇടതു പ്രൊഫൈലുകളെ തള്ളി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഇതിൽ നിന്നെല്ലാം സി പി എമ്മിന്റെ പങ്ക് ഷൈലജക്ക് വ്യക്തമായി.

 

ഡി വൈ എഫ് ഐ നേതാവ്  റിബേഷ്  രാമചന്ദ്രനെ പാർട്ടി അനുകൂലിച്ചതും ഷൈലജയെ ആശങ്കയിലാഴ്ത്തി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് റിബേഷിനെ  അനുകൂലിച്ച് രംഗത്തെത്തിയത്. കെ.കെ. ഷൈലജ ടീച്ചറെ വടകരയിൽ  നിന്നും തോൽപ്പിക്കാൻ സി പി എം സംസ്ഥാന  സെക്രട്ടറി എം.വി  ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ  അരയും തലയും മുറുക്കി രംഗത്ത് എത്തിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ഗോവിന്ദൻ ടീച്ചറെ  വെറുതെ വിട്ടില്ല,  അശ്ലീല വീഡിയോ താൻ കണ്ടെന്നാണ് സെക്രട്ടറി പറഞ്ഞത്. താൻ കാണാത്ത ഏത് വീഡിയോ ആണ്  ഗോവിന്ദൻ കണ്ടതെന്ന്  ടീച്ചർ ചോദിച്ചു. ഗോവിന്ദൻ കണ്ടതും ടീച്ചർ കാണാത്തതുമായ  വീഡിയോ ഏതായാലും അന്വേഷണ ഉദ്യോഗസ്ഥന്  കൈമാറിയില്ല.

 

 കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോര്‍ഫ് ചെയ്യേണ്ട പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.ഷാഫി പറമ്പിൽ  ഷൈലജക്കെതിരെ  വക്കീൽ നോട്ടീസ് അയച്ചിരുന്നു. അപകീർത്തി കേസ് കോടതിയിലെത്തിയാൽ  എം.വി ഗോവിന്ദൻ ഒറ്റയ്ക്കാകും. കാരണം കേസിൽ സാക്ഷിയായ  വ്യക്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന്  പറഞ്ഞാൽ  അത് മാത്രമാണ്  കോടതിയിൽ തെളിവ്.  അങ്ങനെ സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്ന വീഡിയോ ഉണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് തെളിവു നൽകേണ്ടി വരും. എങ്ങനെയാണ് വീഡിയോ തന്റെ 

 

കൈയിലെ ലെത്തിയതെതെന്ന് പറയേണ്ട ബാധ്യത ഗോവിന്ദനുണ്ട്. ഷൈലജ  ടീച്ചർ തോൽക്കേണ്ടത് എം.വി. ഗോവിന്ദന്റെ  ആവശ്യമായിരുന്നു. ഭാവി മുഖ്യമന്ത്രിയാകാൻ  തയ്യാറെടുക്കുന്ന  എം.വി. ഗോവിന്ദന്  ഏക റിബൽ  കെ.കെ. ഷൈലജയാണ്. കോടിയേരി ബാലകൃഷ്ണൻ നിത്യതയിൽ ലയിച്ചതോടെ ഗോവിന്ദന് എതിരാളികൾ ഇല്ലാതായി. ഏക തടസം ടീച്ചറമ്മയുടെ ഇമേജാണ്. ഇതു കണക്കിലെടുത്താണ് ടീച്ചറെ വടകരയിൽ മത്സരിപ്പിച്ചത്. വടകര സി.പി. എമ്മിന്റെ തുക്കുകയറാണ്. പാർട്ടിക്ക് മുകളിൽ പറക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ വേണ്ടിയാണ് വടകരയിൽ എത്തിക്കുന്നത്. പി - ജയരാജനും എ.എൻ. ഷംസീറുമൊക്കെ ഇത്തരത്തിൽ വടകരയിലെത്തി മര്യാദ പഠിച്ചവരാണ്. ആർ.എം.പി. ഉള്ളിടത്തോളം കാലം വടകരയിൽസി.പി.എം ജയിക്കില്ല.

 

ടി.പി. ചന്ദ്രശേഖരൻ മരിച്ചെങ്കിലും അണയാത്ത ജ്വാലയാണ്  ഇന്നും. കെ. കെ.രമയായിരിക്കും വടകരയിലെ പ്രതിനിധിയെ തീരുമാനിക്കുക. അമ്മയുടെ കരുതലും ടീച്ചറുടെ വാൽസല്യവുമായി കെ.കെ. ഷൈലജയെ വടകരയിൽ ഇറക്കിയത് സി.പി.എം. വിജയിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ജയത്തിന് വേണ്ടി കുറുക്കുവഴികൾ തേടുകയായിരുന്നു സി പി.എം. കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഷൈലജയെ സമൂഹമധ്യത്തിൽ താറടിപ്പിച്ച് അവരുടെ  ഇമേജ് തകർക്കുകയായിരുന്നു   പാർട്ടിയുടെ ലക്ഷ്യം. അങ്ങനെ വരുമ്പോൾ അവർ മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടില്ല.പിണറായി കഴിഞ്ഞാൽ ഷൈലജ എന്നൊരു ചിന്ത ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഇത് പാറി പറക്കുന്ന നേരത്ത് ഗോവിന്ദൻ രംഗത്ത് ഉണ്ടായിരുന്നില്ല. കോടിയേരി മരിച്ചതോടെയാണ് ഗോവിന്ദൻ തിളങ്ങിയത്. അപ്രതീക്ഷിതമായി കോടിയേരി കടന്നു പോയതോടെ ഗോവിന്ദൻ കളത്തിൽ ഒറ്റയ്ക്കായി.

 

പിണറായിയാകട്ടെ ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധിയിലുമായി.നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്   ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.  ഷൈലജ ടീച്ചർ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നത്. കോടിക്കണക്കിന്  രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. കോവിഡ് വന്നു കയറിയതോടെ നേതാക്കൾക്കെല്ലാം ചാകരയായി.  ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കോടികളുടെ പർച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിൻ്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണി

 

തൻ്റെ കൈയിൽ നിന്ന് ചുക്കാൻ  മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തുടങ്ങിയത്.പിന്നീട് കെ കെഷൈലജയെ അഴിമതിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടന്നു.ഇതിൻ്റെ ഫലമാണ് ഇപ്പോൾ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയിൽ പിണറായിയുടെ നോട്ടമുടക്കി. തുടർന്ന് ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയിൽ ഇരിക്കുന്നു. ഏറ്റവുമൊടുവിൽ ,  വന്നു ചേർന്ന അന്തർദേശീയ പുരസ്കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.

 

ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു  ടീച്ചറുടെ ആരാധകരുടെ മുറവിളി.  ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നായിരുന്നു വ്യാഖ്യാനം.. കോഴിക്കോട്  സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ്  നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി  സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ.  എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്.  അതെന്തായാലും മരുമകനെ വരെ മന്ത്രിയാക്കിയിട്ടും  കെ.കെ. ഷൈലജയെ ഒഴിവാക്കിയ  പിണറായി വിജയൻറെ നടപടിയിൽ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല. ഐസക്കിനെയും സുധാകരനെയും ഇതേ മട്ടിലാണ്  പിണറായി വെട്ടിയത്. 

 

കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക്  തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക്  ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.

 

ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ  ചർച്ചയായിരുന്നു.  സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തു വരികയും ചെയ്തു.പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നത്. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഷൈലജയുടെ കാര്യത്തിൽ ഉണ്ടായില്ല.

 

ഒടുവിൽ മെക്സസെ പുരസ്കാരത്തിൽ നിന്നും ഷൈലജയെ വെട്ടി.കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ട്. ഇത്തരത്തിൽ വേദന കടിച്ചമർത്തി ജീവിക്കുന്ന ഷൈലജക്ക് നേരെയാണ് ഇടതുപക്ഷം പോസ്റ്റർ വിവാദം കത്തിച്ചത്. . ഇത്തരം ആരോപണങ്ങളെല്ലാം നേരിടാനുള്ള കരുത്ത് ഷൈലജക്കില്ലെന്ന കാര്യം ഉറപ്പാണ്. തൻ്റെ കരിയർ തന്നെ നശിച്ചതായി ഷൈലജ കരുതുന്നു.ചെയ്ത നല്ല കാര്യങ്ങൾക്കെല്ലാം കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ  ആരോഗ്യമന്ത്രിക്കുള്ളത്. ഇതിനെല്ലാം കാരണം പിണറായിയാണെന്ന് ഷൈലജ വിശ്വസിക്കുന്നു. തന്നെ അദ്ദേഹം ബലി കൊടുത്തതായി ഷൈലജ വിശ്വസിക്കുന്നു. തനിക്ക് മുന്നിൽ വഴികൾ അടയുകയാണെന്ന് അവർക്കറിയാം. മട്ടന്നൂർ നിഷേധിക്കുന്നതും ഇതിന്റെ ഭാഗമാണ്. അതിനാൽ    ഇനി വാനപ്രസ്ഥത്തിൻ്റെ വഴിയാണ് ഷൈലജ ആലോചിക്കുന്നത്. താൻ പോയെന്ന്  കരുതി പാർട്ടിക്ക് ഒരു മണ്ണാങ്കട്ടയും സംഭവിക്കില്ലെന്ന് ടീച്ചറമ്മക്കറിയാം. ഇത് പിണറായിക്കും പാർട്ടി സെക്രട്ടറിക്കും  ഉണ്ടാക്കുന്ന  ആഹ്ലാദം ചെറുതായിരിക്കില്ല. കണ്ണൂരിൽ തനിക്ക് നീട്ടുന്നത്   വിഷം പുരട്ടിയ മിഠായിയാണെന്ന്  ടീച്ചർ  മനസിലാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (22 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (26 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (39 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (54 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

Malayali Vartha Recommends