ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം... അത് വെളിപ്പെടുത്തി സുരേഷ് ഗോപി... ഹീറോയെ ഏറ്റെടുത്ത് ജനങ്ങൾ....

മലയാള സിനിമയുടെ പ്രിയപ്പെട്ട ഭരത്ചന്ദ്രൻ ഐപിഎസ്, താരരാജാവ് അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനായ സുരേഷ് ഗോപിയെ ഏതൊരു സിനിമാ ആസ്വാദകനും ഇഷ്ടമാണ്.
മികച്ച നടൻ, എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. എന്നാൽ ഇപ്പോൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഭാര്യ രാധികയ്ക്ക് ഹൃദയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായാണ് സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റാണിത്. 'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും.
ജന്മദിനാശംസകൾ രാധിക, മൈ ലൗ', എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ താരത്തിന്റെ നിരവധി ആരാധകർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.
‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇവരുടെ മൂത്ത മകൻ ഗോകുൽ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. മകൻ ഗോകുൽ സുരേഷിനെയും വിഡിയോയിൽ കാണാം. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.
സിനിമാ-രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബത്തിലെ കാര്യവും മനോഹരമായി നോക്കുന്നയാളാണ് സുരേഷ് ഗോപി. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്.
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാര്‍ അപകടത്തിൽ മരിച്ചു. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കൾ.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് സുരേഷ് ഗോപി മത്സരിച്ചിരുന്നു. വളരെ വാശിയേറിയ മത്സരമായിരുന്നു മണ്ഡലത്തിൽ കാഴ്ചവച്ചത് എന്നാൽ അദ്ദേഹത്തിന് വിജയിക്കാനായില്ല.
ഇഞ്ചോടിഞ്ചു മത്സരത്തിൽ സി.പി.ഐയുടെ ബാലചന്ദ്രനാണ് ഫോട്ടോഫിനിഷിൽ ഇവിടെ നിന്ന് വിജയിച്ചത്. സുരേഷ് ഗോപി രണ്ടാം സ്ഥാനത്താണ്. യു.ഡി.എഫ്. സ്ഥാനാർഥി പത്മജ വേണുഗോപാലും ഇവിടെ നിന്നും മത്സരിച്ചിരുന്നു. കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മത്സരത്തിന് ഒടുവിൽ ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!," അദ്ദേഹം
ഫേസ്ബുക്കിലൂടെ കുറിക്കുകയുണ്ടായി.
വിജയിച്ചില്ലെങ്കിൽ പോലും ജനങ്ങൾക്ക് വേണ്ടി പരമാവധി സഹായസഹകരണങ്ങളാണ് താരം നാട്ടിൽ ചെയ്യുന്നത്. കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയപ്പോൾ മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.
മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.
ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ജനങ്ങളുടെ മനസ്സിൽ എന്നും വിജയശ്രീ ലാളിതനാണ് സുരേഷ്ഗോപി.
https://www.facebook.com/Malayalivartha
























