തലസ്ഥാനത്തും ഓക്സിജൻ ക്ഷാമം; ആര്‍സിസിയിലെ എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. ഓക്സിജന്‍ കുറവായതിനാല്‍ തിരുവനന്തപുരം ആര്‍സിസിയിലെ എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകളാണ് മാറ്റിയത്.
ഓക്സിജന്‍ ലഭ്യത കുറഞ്ഞതിനാല്‍ രണ്ടു ദിവസമായി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ കുറച്ചിരുന്നു. സ്വകാര്യ മേഖലയിലും ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് ഇതര ചികിത്സകള്‍ തടസപ്പെടുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ഓക്സിജന്‍ ക്ഷാമം തുടങ്ങിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഓക്സിജന്‍ ലഭ്യത കുറയുന്നത്.
https://www.facebook.com/Malayalivartha
























