'എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്..' കവി കെ സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കിയ സംഭവത്തില് പ്രതികരണവുമായി എഴുത്തുകാരന് ബെന്യാമിൻ

കവി കെ സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കിയ സംഭവത്തില് പ്രതികരണവുമായി എഴുത്തുകാരന് ബെന്യാമിന് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് വിലക്കിയാല് ഉടന് വായുവില് അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന് ഫെയ്സ്ബുക്ക് പോസ്റ്റില് കുറിക്കുകയുണ്ടായി. കേരളത്തില് ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും രണ്ടുവീഡിയോകള് പോസ്റ്റു ചെയ്തതിനെത്തുടര്ന്നാണ് ഫെയ്സ്ബുക്ക് വിലക്കിയത്.
വാട്സാപ്പില് പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന് പോസ്റ്റുചെയ്തതെന്നും വിലക്കു സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്സ്ബുക്കില് അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദന് പറഞ്ഞു.
ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഫെയ്സ്ബുക്ക് വിലക്കിയാല് ഉടന് വായുവില് അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില് ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്ത്ഥം.
എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്..
https://www.facebook.com/Malayalivartha


























