ലോക് ഡൗണ്‍ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നു....

ലോക് ഡൗണ്‍ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നു. എന്നാല്‍ പൊലീസ് പാസിന് വേണ്ടി വന്‍ തിരക്ക്.
പാസുമായി ഇറങ്ങിയാല്‍ മാത്രമെ ലോക് ഡൗണ്‍ കാലത്ത് യാത്ര അനുവദിക്കു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് പാസെടുക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്.
ആളുകള്‍ തിക്കിത്തിരക്കി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കിയ അവസ്ഥയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോള്‍ അറിയിക്കുന്നത്.
ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. എന്നാല്‍ ആവശ്യക്കാര്‍ ഏറെ ആയതോടെയാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്.
ഒരു സമയം പതിനായിരത്തിലേറെ പേരാണ് പാസിനായി സൈറ്റില്‍ അപേക്ഷയുമായി എത്തുന്നത്. എന്നാല്‍ ആവശ്യപ്പെട്ട എല്ലാവര്‍ക്കുമല്ല അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകൂ എന്നാണ് നിലപാട്.
"
https://www.facebook.com/Malayalivartha


























