പൊലീസ് പാസ് ഇനി അങ്ങനെ എളുപ്പം കിട്ടില്ല; 25000 അപേക്ഷകള്‍ നിരസിച്ചു; കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്

കഴിഞ്ഞ ദിവസം പൊലീസ് 40000 ലധികം പാസുകളാണ് അനുവദിച്ചത്. ഇതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി നിബന്ധനകള്‍ കര്‍ശനമാക്കി പാസ് അനുവദിക്കുന്നത് നിയന്ത്രിക്കുകയാണ് പോലീസ്. 40000 ലധികം പാസുകള്‍ അനുവദിച്ചപ്പോള്‍ 25000 അപേക്ഷകള്‍ പൊലീസ് നിരസിച്ചു. ആദ്യ പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.
ജില്ലാ പൊലീസ് മേധാവികളുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും. കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























