എറണാകുളം ജില്ലയില്‍ ആരും പട്ടിണി കിടക്കരുത്; കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കരുതലായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും, കരുതലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എറണാകുളം ജില്ലയില്‍ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന കോവിഡ് കിച്ചണെക്കുറിച്ച് ബാദുഷ പങ്ക് വെയ്ക്കുന്ന അഭിപ്രായം ഇങ്ങനെയാണ്...
“പ്രിയരേ, കോവിഡിന്‍്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്ബോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ – വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം. എന്ന്, നിങ്ങളുടെ സ്വന്തം – ബാദുഷ.
https://www.facebook.com/Malayalivartha

























