Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?

15 MAY 2021 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?

രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സി പി എം നേതൃത്വമാണ് അതിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്നാണ് സൂചന.സത്യപ്രതിജ്ഞ വര്‍ണാഭമായി നടത്തണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടു വച്ചത്. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചടങ്ങ് രാജ് ഭവനില്‍ നടത്താനായിരുന്നു താത്പര്യം.

 



750 പേരെയാണ് ചടങ്ങില്‍ ഉദ്ദേശിക്കുന്നതെങ്കിലും 3000 പേരെങ്കിലും എത്തുമെന്നാണ് പോലീസ് പോലും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ എസ് എസ് ലാല്‍ എന്ന ആരോഗ്യ വിദഗ്ദ്ധന്‍ ഒഴികെ മറ്റാരും രംഗത്തില്ല.

തൃശൂര്‍ പൂരം കാണാന്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് വേണമെന്ന നിബന്ധന പോലും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനില്ല. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന ന്യായമാണ് ഇതിന് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

 



പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തി കോവിഡ് പടര്‍ത്തരുതെന്ന് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. എസ്.എസ്. ലാല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത് കഴിഞ്ഞ ദിവസമാണ് . സംസ്ഥാനത്ത് ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. നാട്ടുകാരോടാണ് സര്‍ക്കാരിന് കടപ്പാടെങ്കില്‍ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാന്‍ എത്രയും വേഗം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്.

ചികിത്സയ്ക്ക് ഐ.സി. യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും.

 



തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണ് . മരിച്ചവരുടെ ശരീരവുമായി ബന്ധുക്കള്‍ ശ്മശാനങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.

സാംസ്‌കാരിക സാഹിത്യ നായകരെ ഇരുത്താന്‍ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ഈ നായകര്‍ക്ക് കടപ്പാട് അവരെ വളര്‍ത്തുന്ന നാട്ടുകാരോടാണെങ്കില്‍ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാല്‍ പിന്നീട് മരിച്ചവരുടെ പേരില്‍ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേള്‍പ്പിക്കാനും വരരുത്.

 



അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണമെന്നും ലാല്‍ പറഞ്ഞു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമൊന്നും ഇക്കാര്യം അറിഞ്ഞ മട്ടേയില്ല.

തിരുവന്തപുരത്ത് ആശുപത്രിക്ക് കിടക്കക്കും ശ്മശാനത്തിനും വേണ്ടി ജനങ്ങള്‍ ഓടുകയാണ്. തിരുവനന്തപുരത്തെ വിദൂര ഗ്രാമമായ മാറനല്ലൂര്‍ ശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തണമെങ്കില്‍ പോലും ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തന്നെ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.

 



സെന്‍ട്രല്‍ സ്റ്റേഡിയം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഗൗരിയമ്മയുടെയും ബാലകൃഷ്ണ പിള്ളയുടെയും സംസ്‌കാര ചടങ്ങുകള്‍ നടന്നതും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ്. സ്വയം ലോക്ക് ഡൗണ്‍ ലംഘിച്ച ശേഷം ജനങ്ങളെ ലോക്ക് ഡൗണിന് പ്രേരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാമൂഹിക മാധ്യമങ്ങള്‍ പറയുന്നു. ചുരുക്കത്തില്‍ ചിലരുടെ വാക്കുകള്‍ പഴയ ചാക്കുകളാണ് എന്ന ചൊല്ല് അന്വര്‍ത്ഥമാവുകയാണ് ഇവിടെ.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (5 minutes ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (15 minutes ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (31 minutes ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (43 minutes ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (58 minutes ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (11 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (11 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (11 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (12 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (12 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (12 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (12 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (14 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (14 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (14 hours ago)

Malayali Vartha Recommends