'കേരളം വീണ്ടും ലജ്ജിച്ച് തലതാഴ്ത്തുന്നു'; കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ അറസ്റ്റിൽ
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് അറ്റന്‍ഡര്‍ പൊലീസ് കസ്റ്റഡിയിലായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം. ഏപ്രില്‍ 27 ന് പുലര്‍ച്ചെ വൈറസ് ബാധിച്ച് ക്ഷീണിതയായ യുവതിയെ സ്കാനിങ്ങിനായി കൊണ്ടുപോവുമ്ബോളാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറായ പുലാമന്തോള്‍ സ്വദേശി പ്രശാന്തിന്റെ ക്രൂരത.
സംഭവം നടന്ന സമയത്ത് പ്രതികരിക്കാന്‍ പോലുമാകാതിരുന്ന വണ്ടൂര്‍ സ്വദേശിനിയായ 38കാരി ഡോക്ടറുടെ സഹായത്തോടെ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 33കാരനായ പ്രതിക്കെതിരെ പീഡനശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഓണ്‍ലൈന്‍ ആയി മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha