ബേപ്പൂര്‍ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി....

ബേപ്പൂര്‍ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലില്‍ കുടുങ്ങിയിട്ടുമുണ്ട്. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടി.
കഴിഞ്ഞ അഞ്ചിനാണ് കാണാതായ ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായ ബോട്ടുകള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പല തീരങ്ങളില്‍ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല. ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് ബോട്ടിനായി തെരച്ചില്‍ തുടങ്ങും.
കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തില്‍പെട്ട് ഒമ്ബത് തൊഴിലാളികളെ കാണാതായിരുന്നു.
ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് ശനിയാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പെട്ടത്. ഏപ്രില്‍ 29ന് കൊച്ചിയിലെ വൈപ്പിന്‍ ഹാര്‍ബറില്‍നിന്ന് പുറപ്പെട്ടതാണ്. ഏഴുപേര്‍ നാഗപട്ടണം സ്വദേശികളും രണ്ടുപേര്‍ ഉത്തരേന്ത്യക്കാരുമാണ്.
"
https://www.facebook.com/Malayalivartha

























