അപ്രതീക്ഷിത ദുരന്തം... സംസ്കാരച്ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ തൊട്ടടുത്ത കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരു മരണം...

സംസ്കാരച്ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ തൊട്ടടുത്ത കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണു മരിച്ചത്. ഇന്നലെ രാവിലെ 9ന് ആണു സംഭവം നടന്നത്.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച മൂങ്കിലാർ സ്വദേശി പൊന്നുസ്വാമിയുടെ സംസ്കാരച്ചടങ്ങിനു കുഴി എടുക്കുന്നതിനിടെയാണ് അപകടം. മൂങ്കിലാർ പൊതുശ്മശാനത്തിലെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് കറുപ്പസ്വാമിയുടെ ദേഹത്തേക്ക് ഇളകി വീഴുകയായിരുന്നു. നാട്ടുകാർ ദേഹത്തുനിന്നു സ്ലാബ് നീക്കം ചെയ്തെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: അന്തോണിയമ്മ. മക്കൾ: അരവിന്ദ്, ഐശ്വര്യ അഭി. പൊന്നുസ്വാമിയുടെ സംസ്കാരചടങ്ങുകൾ നടന്നു.
"
https://www.facebook.com/Malayalivartha

























