ഇന്ത്യൻ സിനിമയുടെ മഹാനടനും, ബഹുമുഖ പ്രതിഭയുമായ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യൻ സിനിമയുടെ മഹാനടനും, ബഹുമുഖ പ്രതിഭയുമായ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയ സുഹൃത്ത് എന്നും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാൾ എന്നുമാണ് കമൽ ഹാസനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ആശംസാ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്.
കമൽ ഹാസൻ മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണെന്ന് ആശംസാ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് അദ്ദേഹം നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിത്വമാണ്. ഈ ഇടപെടലുകൾ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും നൽകുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.
"
https://www.facebook.com/Malayalivartha

























