തൃശൂരിൽ ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. എറിയാട് അത്താണി ആശാരിപറമ്പിൽ വീട്ടിൽ ശിവ (18), മേത്തല എൽത്തുരുത്ത് ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺ (21) എന്നിവരാണ് അറസ്റ്റിലായത്.
പൊടിയൻ ബസാറിലുള്ള ചാണാശേരി കുടുംബ ക്ഷേത്രത്തിലെ രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 15,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്.
രണ്ടിന് രാത്രി ഒമ്പതിനും മൂന്നിന് പുലർച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നത്. സംഭവത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ശാസ്ത്രീയവും വിശദവുമായ അന്വേഷണത്തിൽ പ്രതികളെ കോട്ടപ്പുറം ഭാഗത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.
"https://www.facebook.com/Malayalivartha


























