സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്... പവന് 400 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ വർദ്ധിച്ചിരുന്നു. അതേസമയം, ആഗോള വിപണിയിൽ സ്വർണവില ഇടിയുകയാണ്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 3,989.91 ഡോളറായാണ് വില വർധിച്ചത്.
നാല് മാസത്തെ ഉയർന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളർ ഇൻഡക്സിൽ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളിൽ സ്വർണവിലയിൽ വർദ്ധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























