കേന്ദ്ര സർക്കാർ അയച്ച ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ വല്ലാര്‍പ്പാടം ടെര്‍മിനലില്‍ ഇന്ന് പുലര്‍ച്ചെ എത്തി..താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ...

പ്രതിസന്ധിക്ക് പരിഹാരമായി കേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി
കേരളത്തിലെ ഓക്‌സിജന്‍ക്ഷാമത്തിന് പ്രതിവിധിയായി കേന്ദ്ര സർക്കാർ അയച്ച ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ വല്ലാര്‍പ്പാടം ടെര്‍മിനലില്‍ ഇന്ന് പുലര്‍ച്ചെ എത്തി. പ്രത്യേക കണ്ടെയ്‌നറുകളില്‍ ആണ് ഓക്‌സിജന്‍ എത്തിച്ചത്. വല്ലാര്‍പ്പാടം ടെര്‍മിനലില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ആണ് അറിയിച്ചത്
ആവശ്യമുള്ള ജില്ലകളിലേക്ക് ഇവിടെ നിന്ന് റോഡ് മാര്‍ഗം ഓസ്‍യ്ഗൻ എത്തിക്കും . ഓക്സിജൻ ക്ഷാമം ഏറ്റവും ഊടുത്താൽ അനുഭവപ്പെടുന്ന കൊല്ലം, എറണാകുളം ജില്ലകളിലേക്കായിരിക്കും ആദ്യ ലോഡുകള്‍ എത്തിക്കുക. . ഇറക്കുമതി ചെയ്ത ആറ് കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്ജിസന്‍ എത്തിയിരിക്കുന്നത്.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ നിന്നാണ് ഓക്‌സിജന്‍ കേരളത്തിലേക്ക് അയച്ചത്. ഇവ ദില്ലിയിലേക്ക് അയച്ചതായിരുന്നു. അവിടെ ആവശ്യം കുറഞ്ഞ സാഹചര്യത്തില്‍ അത് കേരളത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.
കേരളത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് നേരത്തെ കത്തയച്ചിരുന്നു. രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ കൂടുതല്‍ ആവശ്യമായി വരുമെന്ന് ഉറപ്പാണ്.
പലയിടത്തായി സംഭരിക്കാനാണ് തീരുമാനം. അതേസമയം, ദില്ലിയില്‍ ഓക്‌സിജന്‍ ആവശ്യം കുറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.ഓക്‌സിജന്‍ എക്‌സ്പ്രസ് കേരളത്തിലെത്തിയ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha

























