മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം ഇന്ന് തെളിയും.. ചീഫ് വിപ്പ് പദവിയും മന്ത്രിസ്ഥാനവും കേരള കോൺഗ്രസിന് ലഭിക്കുമെന്ന് സൂചന ..

മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം ഇന്ന് തെളിയും. സിപിഐയുമായി ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഏതൊക്കെ ചെറുപാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ ചർച്ച നടക്കും. നിലവിൽ സിപിഐയ്ക്ക് 4 മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് ധാരണ ആയിരിക്കുന്നത്
സിപിഎമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങളാണ് ലഭിക്കുക. രണ്ട് അംഗങ്ങൾ ഉള്ള ജനതാദൾ എസ്, എൻസിപി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം നൽകുമ്പോൾ അഞ്ച് അംഗങ്ങൾ ഉള്ള കേരള കോൺഗ്രസിനും ഒരു മന്ത്രി സ്ഥാനം മാത്രമേ ഉള്ളൂ . എന്നാൽ ഏത് വകുപ്പ് എന്ന കാര്യത്തിൽ തിരുമാനമായിട്ടില്ല
അതേസമയം രണ്ടു മന്ത്രി സ്ഥാനം കിട്ടില്ലെങ്കിൽ പിന്നെ സുപ്രധാന വകുപ്പുകളായ റവന്യൂ, പൊതുമരാമത്ത്, കൃഷി എന്നിവയിലേതെങ്കിലും വകുപ്പു തന്നെ ലഭിക്കണം എന്നാണു കേരള കോൺഗ്രസ് ലക്‌ഷ്യം. എന്നാൽ പൊതുമരാമത്ത് വകുപ്പ് വിട്ട് നൽകാൻ സിപിഎം തയ്യാറായേക്കില്ല. റവന്യൂ, കൃഷി വകുപ്പുകൾ വിട്ട് നൽകില്ലെന്ന് സിപിഐയും പറയുന്നു
പ്രധാന വകുപ്പുകൾ ലഭിച്ചില്ലേങ്കിൽ ക്യാബിനറ്റ് റാങ്കുള്ള മറ്റ് പദവികളെങ്കിലും വേണമെന്ന് കേരള കോൺഗ്രസ് നിർബന്ധം പറയുന്നുണ്ട് . അങ്ങനെയെങ്കിൽ സിപിഐയിൽ നിന്നും എടുത്ത ചീഫ് വിപ്പ് പദം കേരള കോൺഗ്രസിന് നൽകിയേക്കും. ഏകംഗകക്ഷികളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാവുകയാണെങ്കിൽ പരിഹാരമെന്ന നിലയിൽ ചീഫ് വിപ്പ് പദവി രണ്ടര വർഷം വീതംവെയ്പ്പ് എന്ന കാര്യം പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























