കനത്ത മഴ; നിന്നു തിരിയാന്‍ പോലും സമയമില്ലാതെ ആലപ്പുഴ ജില്ലയിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍

കനത്ത മഴയിലും ദുരിതത്തിലും തിരക്കിലായി കെ.എസ്.ഇ.ബി ജീവനക്കാര്‍. കാറ്റിലും, മഴയത്തും വൈദ്യുതി ലൈന്‍ പൊട്ടി വീഴുന്നു അതിനാല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്തത്ര ജോലിത്തിരക്കിലാണ് ഇവരുടെ വര്‍ക്ക്. നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചതോടെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമേ വിരമിച്ചവരെയും, കരാര്‍ ജീവനക്കാരെയും ഉപയോഗിച്ചാണ് ജോലി ചെയ്തു വരുന്നത്...
കഴിഞ്ഞദിവസം ആലപ്പുഴ നഗരത്തില്‍ വന്‍ മരങ്ങള്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ 11 കെ.വി ലൈനുകളുടെ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിനുപുറമേ ജില്ലയിലെ പല മേഖലകളിലും, വൈദ്യുതിബന്ധം തകരാറിലായി കിടക്കുകയാണ്. വൈദ്യുതി ജീവനക്കാര്‍ക്ക് നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത അവസ്ഥയാണ് കനത്ത മഴയില്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























