മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ.കെ. മാജി , ഐ.എം.എ മുന്‍ ദേശീയ അധ്യക്ഷനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.കെ അഗര്‍വാള്‍ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് പ്രമുഖര്‍ കൂടി ഇന്ന് വിടവാങ്ങി. ഐ.എം.എ മുന്‍ ദേശീയ അധ്യക്ഷനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.കെ അഗര്‍വാള്‍, കേരള കേഡര്‍ ഐ.എ.എസ് ഓഫീസറുമായ ഇ.കെ മാജിയും അന്തരിച്ചു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ.കെ. മാജി കോവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു..കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കളക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ടര വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് വിയോഗം. 1989ലെ ബാച്ച് ഉദ്യോഗസ്ഥനാണ്.
ഇന്നലെ രാത്രി 11.30നായിരുന്നു ഡോ. അഗര്‍വാള്‍ (62) മരണമടഞ്ഞത്. പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയിരുന്ന അഗര്‍വാള്‍ ഈ മഹാമാരി കാലത്തും ജനങ്ങളെ ബോധവത്കരിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ 10 കോടി ആളുകളില്‍ എങ്കിലും എത്തിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha





















