കേരള നിയമസഭയ്ക്ക് ആദ്യ വനിതാ സ്പീക്കര്‍?; വീണാ ജോര്‍ജിനു സാധ്യത; അധികാരത്തുടർച്ച നേടിയ എൽഡിഎഫ് പുതിയ ചരിത്രം കുറിക്കും ....

സഭാനാഥയാകാൻ ഒരുങ്ങി വീണാ ജോർജ്: അധികാരത്തുടർച്ച നേടിയ എൽഡിഎഫ് ഇക്കുറി വനിതാ സ്‌പീക്കറെ കളത്തിൽ ഇറക്കാൻ ഒരുക്കുന്നു, പുതിയ ചരിത്രം കുറിക്കാനാണ് ലക്ഷ്യമിടുന്നത്
രണ്ടാം പിണറായി സര്‍ക്കാരിൽ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാനൊരുങ്ങുകയാണ് സിപിഎം, വീണ ജോര്‍ജ് എംഎൽഎയെ നിയമസഭാ സ്പീക്കറാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ആറന്മുള മണ്ഡലത്തിൽ നിന്നു വിജയിച്ച വീണ ജോര്‍ജിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിലവിൽ വന്നാൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി വനിതാ സ്പീക്കറെ കൊണ്ടുവന്നെന്ന നേട്ടവും ഇടതുമുന്നണിയ്ക്ക് സ്വന്തമാകും.മുഖ്യമന്ത്രി പിണറായി വിജയനും കെകെ ശൈലജയും അല്ലാതെ മന്ത്രിസഭയിൽ എല്ലാവരും ഇക്കുറി പുതുമുഖങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഇക്കാര്യത്തിൽ ഇന്നു രാവിലെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റും ഉച്ചയ്ക്ക്ചേരുന്ന സംസ്ഥാന സമിതിയുമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ടി പി രാമകൃഷ്ണൻ, എം എം മണി, എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ എന്നിവരിൽ ആര്‍ക്കെങ്കിലും ഇത്തവണ കൂടി അവസരം നല്‍കണോ എന്ന കാര്യവും ഇന്നു തീരുമാനിക്കും. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിനെന്നാണ് ധാരണ. സിപിഐയ്ക്ക് നാലു മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും.
ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്നു വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സ്ഥാനം നിര്‍ണായകമാണ്. രണ്ട് വനിതാ മന്ത്രിമാര്‍ വേണമെന്ന് സിപിഎ തീരുമാനിച്ചാൽ കാനത്തിൽ ജമീലയ്ക്ക് ആയിരിക്കും നറുക്കു വീഴുക. എന്നാൽ കൊവിഡ് 19 സാഹചര്യത്തിൽ കെ കെ ശൈലജ തന്നെ ആരോഗ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നേക്കുമന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് 2016ലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറന്മുള എംഎൽഎയായി നിയമസഭയിലെത്തിയ വീണ ജോര്‍ജ് 2021ൽ ഇതേ മണ്ഡലത്തിൽ നിന്ന് 19000ത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് നിയമസഭാ പ്രവര്‍ത്തനങ്ങളെ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാനായി ആരംഭിച്ച സഭാ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നൊരു ഉദ്ദേശം കൂടി വീണ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിനു പിന്നിലുണ്ട്. മികച്ച വാര്‍ത്താ അവതാരകയും മോഡറേറ്ററുമായ വീണയെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.
കെ കെ ശൈലജയ്ക്കൊപ്പം വീണ ജോര്‍ജ് കൂടി മന്ത്രിസഭയിലെത്തണമെന്നാണ് സിപിഎം തീരുമാനിക്കുന്നതെങ്കിൽ വനിതാ സ്പീക്കര്‍ എന്ന ആശയം നടപ്പാകില്ല. ഈ സാഹചര്യത്തിൽ കെടി ജലീലിനെയായിരിക്കും പരിഗണിക്കുക. നിലവിൽ 12 മന്ത്രിസ്ഥാനങ്ങളിലേയ്ക്ക് 16 പേരുടെ പേരുകളാണ് സിപിഎമ്മിനു മുന്നിലുള്ളത്. എംവി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വനിതാമന്ത്രിമാരിൽ ശൈലജയ്ക്ക് പുറമെ കാനത്തിൽ ജമീലയുടെയും ആര്‍ ബിന്ദുവിൻ്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















