'കെ.കെ. ശൈലജ രാജ്യത്തിന് മാതൃക'; മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; പാര്‍ട്ടിയില്‍ പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രാജ്യത്തിനാകെ മാതൃകയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും യെച്ചൂരി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ബംഗാളില്‍ ഒരിക്കല്‍ പോലും മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെട്ടിട്ടില്ല. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാര്‍ട്ടി ഇനിയും ഉപയോഗിക്കും. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരില്‍ രണ്ടുവനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നായി.' യെച്ചൂരി പറഞ്ഞു.
പാര്‍ട്ടിയില്‍ പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണത്തെക്കുറിച്ചും യെച്ചൂരി പ്രതികരിച്ചു. പാര്‍ട്ടിയില്‍ വ്യക്തികളുടെ സംഭാവന ഉണ്ടാകും. എന്നാല്‍ പാര്‍ട്ടി കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ആരോഗ്യം മെച്ചപ്പെട്ടാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha
























