യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റം..... ഞായറാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്ന കാലാവസ്ഥാ കേന്ദ്രം..... ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയും കാറ്റും കടലാക്രമണവും ഞായറാഴ്ച വരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മലപ്പുറവും വയനാടും കാസര്‍കോടും ഒഴകെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്കയറ്റവുമുണ്ടായി.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തുടര്‍ന്നു. തീരത്ത് ശക്തമായ കാറ്റും കടലാക്രമണവുമുണ്ടായി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ നദികളില്‍ ജലനിരപ്പ് ഉയരുന്നതും ഭൂഗര്‍ഭ ജലവിതാനം കൂടുന്നതും വെള്ളപ്പൊക്കത്തിനിടയാക്കുമോയെന്ന ആശങ്കയുണ്ട്.
ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഇന്ന് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം.
തിങ്കളാഴ്ച മുതല്‍ കാലവര്‍ഷംഅറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍ കാലവര്‍ഷം ശക്തിപ്പെടുത്തുമോയെന്ന് കാലാവസ്ഥാകേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷത്തിന് തൊട്ടുമുമ്പുണ്ടായ യാസ് ചുഴലിക്കാറ്റ് കാലവര്‍ഷത്തിന്റെ വരവ് വൈകില്ലെന്ന സൂചനയാണ് തരുന്നത്.
കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപിനടുത്തെത്തിയിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ അത് കേരളതീരത്തെത്തുമെന്നും തിങ്കളാഴ്ചയോടെ കാലവര്‍ഷം തുടങ്ങിയേക്കും.
" f
https://www.facebook.com/Malayalivartha
























