സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ക്ലാസ് .... പ്ലസ് വണ്‍ പരീക്ഷ തീരുമാനമായില്ല, പ്ലസ്ടു ക്ലാസുകളും ജൂണില്‍ തുടങ്ങും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങാന്‍ തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം.
ഏതാനും പ്ലസ് വണ്‍ വിഷയങ്ങളുടെ ക്ലാസുകള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്ലസ് ടു ക്ലാസുകള്‍ തുടങ്ങൂ. എന്നാല്‍, ഇവരുടെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പുമായും ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ ജൂണ്‍ ഒന്നിനു തന്നെ കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍/ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങും. അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടത്തും.
അധ്യയന വര്‍ഷാരംഭത്തിന്റെ വിശദാംശങ്ങള്‍ മന്ത്രി വി. ശിവന്‍കുട്ടി വ്യാഴാഴ്ച വിശദീകരിക്കും. സാധ്യമാകുന്ന സ്ഥലങ്ങളില്‍ സ്‌കൂള്‍തലത്തിലും ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കാമെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം തേടാം.
https://www.facebook.com/Malayalivartha
























