ഇടറി വീണാലും ഞാന്‍ തനിയെ മത്സരിച്ചോളാമെന്ന് പറഞ്ഞ മനോധൈര്യത്തിന്റെ ഉറച്ച ശബ്ദം: ശരീരത്തിലെ ഒരു അടയാളമല്ല നിന്റെ മൂല്യം അളക്കുന്നത്, തളര്‍ന്നു വീണാലും എഴുന്നേറ്റ് നിന്ന് പോരാടാനുള്ള നിന്റെ പോരാട്ട വീര്യമാണ് നിന്നെ അടയാളപ്പെടുത്തുന്നത് : ബിഗ് ബോസിലെ ആ മത്സരാർത്ഥിയെ കുറിച്ചുള്ള കുറിപ്പ്

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ മത്സരാർത്ഥിയാണ് ഡിമ്പൽ ഭാൽ. ബിഗ്ബോസ് ഷോയിൽ വന്നതോടെ ഡിമ്പൽ ഭാൽ കുറെക്കൂടി ശ്രദ്ധിക്കപ്പെട്ടു. പപ്പയെ കുറിച്ച് നിരന്തരം പറയാറുള്ള ഡിംപലിന് മുന്നിലേക്ക് പപ്പയുടെ വേര്‍പാടിന്റെ വാര്‍ത്ത വരെയെത്തിയിരുന്നു . എങ്കിലും കരഞ്ഞ് സങ്കടപ്പെട്ട് വീട്ടില്‍ നിന്നും പുറത്ത് പോയ താരം വൈകാതെ അതിനെയും അതിജീവിച്ചു ഷോയിലേക്ക് മടങ്ങിയെത്തി.
ശേഷം ഗംഭീരമായി തന്നെ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു ഇനി ബിഗ് ബോസ് വിന്നര്‍ ഡിംപല്‍ ആവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഡീഗ്രേഡിങ്ങും നടക്കുന്നതായിട്ടാണ് അറിയുന്നത്.
എന്നാല്‍ അതൊന്നും അവളോടുള്ള ഇഷ്ടം ഇല്ലാതാക്കുന്നില്ലെന്ന് പറയുകയാണ് ഒരു ആരാധകനിപ്പോള്‍. ആരാധകൻറെ കുറിപ്പ് ഇങ്ങനെ:
എഫ് ബിയിലെ ചില ഡീഗ്രേഡ് പോസ്റ്റുകള്‍ക്കപ്പുറം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ഇടങ്ങളില്‍ ഡിംപലെന്ന ശക്തയായ മത്സരാര്‍ത്ഥിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പ്രേക്ഷകരുണ്ട്.
ബിഗ് ബോസിലേക്ക് വരുമ്പോള്‍ 10കെ ഫോളോവേഴ്സ് പോലും ഇല്ലാതിരുന്ന ഡിംപല്‍ ഇപ്പോള്‍ 231 കെ ഫാമിലിയിലേക്ക് എത്തിയിരിക്കുകയാണ്. കുറ്റപ്പെടുത്തി നാല് പോസ്റ്റ് ഇടുമ്പോള്‍ ഇല്ലാതാവുന്ന ഒന്നല്ല അവളോടുള്ള ഇഷ്ടമെന്നും ഫേസ്ബുക്കിനപ്പുറം ഒരു ലോകമുണ്ടെന്നും ഇനിയെങ്കിലുമൊന്ന് മനസിലാക്കൂ
ചെറിയ കുട്ടിപട്ടാളങ്ങള്‍ മുതല്‍ അമ്മമാര്‍ വരെ അവളെ നെഞ്ചോട് ചേര്‍ക്കുന്നു. എല്ലാ പ്രതിസന്ധികളിലും ഈ നീളന്‍മുടിക്കാരിയെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. അതോടൊപ്പം നിങ്ങളുടെ സ്‌നേഹം വോട്ടുകളായി ഡിംപലിന് നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നല്‍കുന്ന എല്ലാ ടാസ്‌ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് ഓരോ നിമിഷവും തെളിയിച്ചവളാണ് ഡിംപല്‍. അവിടെയുള്ളവര്‍ ഒരേ സ്വരത്തില്‍ ഫൈനല്‍ ഫൈവിലേക്ക് നിര്‍ദ്ദേശിച്ച ഒരാള്‍. അവളൊരു അസാധ്യ ഗെയിമർ ആണെന്ന് കിടിലം ഫിറോസ് പറഞ്ഞോരാള്‍.
ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ തനിക്ക് പകരം മറ്റൊരാള്‍ മത്സരിക്കേണ്ട. ഇടറി വീണാലും ഞാന്‍ തനിയെ മത്സരിച്ചോളാമെന്ന് പറഞ്ഞ മനോധൈര്യത്തിന്റെ ഉറച്ച ശബ്ദം. ശരീരത്തിലെ ഒരു അടയാളമല്ല നിന്റെ മൂല്യം അളക്കുന്നത്, തളര്‍ന്നു വീണാലും എഴുന്നേറ്റ് നിന്ന് പോരാടാനുള്ള നിന്റെ പോരാട്ട വീര്യമാണ് നിന്നെ അടയാളപ്പെടുത്തുന്നത് എന്ന് പറഞ്ഞോരാള്‍. അതായിരുന്നു ഡിംപല്‍.
https://www.facebook.com/Malayalivartha

























