'അഭിമാനത്തോടെ തല ഉയര്‍ത്തി ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ആ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും'; മാധ്യമ പ്രവര്‍ത്തക വിനീത വേണുവിനും കുടുംബത്തിനും പിന്തുണയുമായി ഷാഫി പറമ്പില്‍

പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരാലും താനും കുടുംബവും അഞ്ചു വര്‍ഷമായി വേട്ടയാടി കൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ പങ്കിട്ടു രംഗത്തു വന്ന മാധ്യമ പ്രവര്‍ത്തക വിനീത വേണുവിനും കുടുംബത്തിനും പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്ബില്‍. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി മുതല്‍ നിയമവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ വരെ വിനീതയും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.
ഒറ്റവെട്ടിന് തീര്‍ത്തോളൂ എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത്- ഷാഫി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് പൊലീസുകാരനായ തന്‍റെ ഭര്‍ത്താവിനും തനിക്കും നേരെ സിപിഎം നടത്തിവരുന്ന വേട്ടയാടലുകളെ കുറിച്ച് വിനീത വേണു രംഗത്ത് വന്നത്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സദാചാര പോലീസിംഗ് മുതല്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ, ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ whatsapp ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാന്‍സ്ഫറുകളുടെ ഘോഷായാത്ര, എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവര്‍ഷവും പരിഹാസവും സ്വഭാവഹത്യയും.രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍.. മാധ്യമ പ്രവര്‍ത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല .
ഒറ്റ വെട്ടിന് തീര്‍ത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്.
അഭിമാനത്തോടെ തല ഉയര്‍ത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും .
https://www.facebook.com/Malayalivartha


























