ഒരു മുഴം മുന്നേ... ബംഗാളിൽ മമതയുടെ വമ്പൻ നീക്കം..! ഒപ്പം നിർത്താൻ അസാധാരണ പദ്ധതി...

കേന്ദ്രത്തിന്റെയും മമതയുടെ പോരിന് ഇതാ മറ്റൊരു അദ്ധ്യായം രചിച്ചിരിക്കുന്നു. മോദി കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ മമതയുടെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചാണ് മോദിക്കെതിരെ അടുത്ത കരു മമത നീക്കിയിരിക്കുന്നത്.
അടുത്ത മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ മുഖ്യഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ ചുമതല ഏൽക്കണം എന്നാണ് ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. രാജ്യം ആകമാനം ഉറ്റു നോക്കുകയാണ് ഇപ്പോൾ മമതയുടെ ഈ രാഷ്ട്രീയ തന്ത്രത്തെ.
ഈ മഹാമാരി സമയത്ത് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ഈ സംസ്ഥാനത്തിൽ പ്രതിഭലിച്ചിരുന്നു, അദ്ദേഹം ഈ നാടിന് ആവശ്യമാണ്. അദ്ദേഹം മോശം സമയത്തും എത്രത്തോളം കഷ്ടപ്പെട്ടു എന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്.
അത് തങ്ങൾ മനസ്സിലാക്കുന്നു എന്നാണ് മമത പറഞ്ഞത്. ഇന്ന് തന്നെ അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. ആയതിനാൽ തിരികെ ഡൽഹിയിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തുന്നത്. ഈ അവസരത്തിൽ എച്ച്. കെ. ദ്വിവേദിയെയാണ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തേ മമത എഴുതിയ കത്തിൽ ഏകപക്ഷീയമായ കേന്ദ്രത്തിന്റെ ഉത്തരവ് തന്നെ സ്തബ്ധയാക്കിയതായി മമത പറഞ്ഞിരുന്നത്. തിരികെ വിളിപ്പിച്ച ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്നും മമത കുറിച്ചിരുന്നു.
ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്യാതെ അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്.
നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ സംസ്ഥാനത്തെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യം നിര്‍ണായകവും അത്യാവശ്യവുമാണെന്ന് നിങ്ങള്‍ തന്നെ അംഗീകരിച്ചതാണ് എന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടി.
ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തു മണിക്ക് ഡല്‍ഹിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഈ അവസരത്തിൽ ഇത്തരത്തിൽ ഒരു നീക്കം കേന്ദ്രസർക്കാരിനെ ഞെട്ടിക്കുന്നതാണ്.
യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മമത പങ്കെടുക്കാതിരുന്നത് മുതലാണ് കേന്ദ്രവും ബംഗാളും തമ്മിലുളള പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
നാശനഷ്ടങ്ങള്‍ സംഭവിച്ച മറ്റൊരു പ്രദേശം തനിക്ക് സന്ദര്‍ശിക്കാനുണ്ടെന്ന് പറഞ്ഞാണ് മമത യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ചീഫ് സെക്രട്ടറി ബന്ദോപാധ്യയയും അന്ന് മുഖ്യമന്ത്രിക്കൊപ്പം പോയിരുന്നു. ഇതിനെ തുടര്‍ന്ന് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങി.
അതേസമയം, തിങ്കളാഴ്ചയാണ് ആലാപൻ ബന്ദോപധ്യായ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ബംഗാൾ സർക്കാരിന് നൽകിയിരുന്ന നിർദേശം. ചട്ടപ്രകാരം, സംസ്ഥാന സർക്കാർ ചുമതലകളിൽനിന്ന് ഒഴിവാക്കിയെങ്കിൽ മാത്രമെ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യാൻ സാധിക്കൂ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്നും മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചു വിളിച്ചത്.
യോഗത്തിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ട യോഗം നാളെ മമത ബാനർജി കൊൽക്കത്തയിൽ നിശ്ചയിച്ചിട്ടുണ്ട്. മമത നിലപാടിൽ ഉറച്ചു നില്ക്കുമ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ വലിയ തർക്കമായി ഇത് മാറുമെന്ന് ഉറപ്പാകുകയാണ്.
https://www.facebook.com/Malayalivartha


























