Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ഒരു മാധ്യമ പ്രവർത്തക സത്യസന്ധമായി അവരുടെ ജോലി ചെയ്തത് അവരുടെ കുടുംബത്തെ തന്നെ വേട്ടയാടാനുള്ള കാരണമാവുന്ന നാടായിത്തീർന്നോ കേരളം?...കൊലയാളികളോട് ആരാധന പ്രകടിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ സംസ്കാരം മാറിയോ...; മാദ്ധ്യമപ്രവര്‍ത്തക വിനിത വേണുവിനും ഭർത്താവിനുമെതിരായ സിപിഎം സൈബർ അതിക്രമത്തില്‍ പ്രതികരണവുമായി പി.സി.വിഷ്ണുനാഥ്

31 MAY 2021 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശനം ചെയ്യും

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഷുഹൈബ് വധം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തക വിനിത വേണുവിനും സിവിള്‍ പൊലീസുകാരനായ ഭര്‍ത്താവിനും നേരെ നടക്കുന്ന സിപിഎം അതിക്രമത്തില്‍ പ്രതികരിച്ച്‌ കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിസി വിഷ്ണുനാഥ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നത്.

ഒരു മാദ്ധ്യമപ്രവര്‍ത്തക സത്യസന്ധമായി അവരുടെ ജോലി ചെയ്തത് അവരുടെ കുടുംബത്തെ തന്നെ വേട്ടയാടാനുള്ള കാരണമാവുന്ന നാടായിത്തീര്‍ന്നോ കേരളമെന്നും കൊലയാളികളോട് ആരാധന പ്രകടിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ സംസ്കാരം മാറിയോ എന്നുമാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. തനിക്കും ഭര്‍ത്താവിനും നേരെ നടക്കുന്ന വേട്ടയാടലിനെതിരെ മാദ്ധ്യമപ്രവര്‍ത്തക ഫേസ്ബുക്ക് പോസ്റ്റ് വഴി രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു.

 

 

 

 

പി.സി. വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഏറെ അസ്വസ്ഥതയോടെയാണ് മാധ്യമ പ്രവർത്തക വിനിതയുടെയും കുടുംബത്തിന്റെയും വേദനകൾ വിനിതയിൽ നിന്നും കേട്ടറിഞ്ഞത്. കൊലയാളികളുടെ രക്ഷക്ക് വേണ്ടി പൊതുഖജനാവിൽ നിന്നു പണം ചെലവഴിക്കാൻ മടിക്കാത്ത ഒരു സർക്കാർ ഉണ്ടാവുകയും അതിനെ സർവാത്മനാ പിന്തുണക്കാൻ സാക്ഷരരായ ഒരു സാംസ്‌കാരിക വൃന്ദം ഉണ്ടാവുകയും ആ കാപട്യം സൂക്ഷിക്കുമ്പോൾ തന്നെ ഫാസിസ്റ്റ് വിരുദ്ധതയുടെയും മാനവികതയുടെയും മേലങ്കി അണിയാൻ അവർക്കെല്ലാം സാധിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യമായ പരിണതിയാണ്‌ വിനിതയുടെയും കുടുംബത്തിന്റെയും പൊള്ളുന്ന അനുഭവം.

2018 ൽ ക്രൂരമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരൻ ഷുഹൈബ്, ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ 21 ആമത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായിരുന്നു. ആ കൊലപാതകത്തെ തുടർന്ന് ആദ്യ ഘട്ടത്തിൽ ഷുഹൈബ് ഒരക്രമകാരിയാണ്‌ അഥവാ കൊല്ലപ്പെടാൻ അർഹനാണ് എന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തി. സാമാന്തരമായി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി.

വിനിത മാധ്യമ പ്രവർത്തകയാണ്, അവരുടെ ഭർത്താവ് ഒരു സിവിൽ പോലീസുകാരനാണ്. ഷുഹൈബ് വധം റിപ്പോർട്ട്‌ ചെയ്ത ശേഷം അവർക്ക് നേരെ നടന്നു വരുന്ന ഭീഷണികളും സ്വഭാവഹത്യാ ശ്രമങ്ങളുമെല്ലാം ഇതുവരെ അതിജീവിക്കാൻ ആ കുടുംബത്തിന് സാധിച്ചത് അസാധാരണമായ ആത്മബലമുള്ളതുകൊണ്ടാണ്. കോവിഡ് കാലയളവിൽ രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് വിനിത പുറത്തു കൊണ്ടുവന്ന റിപ്പോർട്ട്‌ ജില്ലാ കളക്ടർ തന്നെ ശരിവെക്കുകയുണ്ടായി. എന്നിട്ടും, കൊലയാളി സംഘത്തിന്റെ ആരാധകരുണ്ടാക്കിയ പ്രചാരണത്തിന്റെ ഫലമെന്നോണം വിനിതയുടെ ഭർത്താവിനെ ജോലിയിൽ സ്ഥലം മാറ്റി ആ കുടുംബത്തെ ശിക്ഷിച്ചു. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥ സംഘടനയിൽ പ്രവർത്തിക്കുന്നുവെന്നതാണ് അയാൾ ചെയ്ത അപരാധം. ദേശാഭിമാനി സി.പി.എമ്മിന്റെ മുഖ പത്രമാണ്. ആന്തൂരിലെ വ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർ അവരുടെ മുഖപത്രത്തിലൂടെ അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഭാര്യയെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ച അധ:പതനത്തിന്റെതായ മാതൃക നമ്മുടെ മുന്നിലുണ്ട്. വിനിതയെയും മറ്റൊരു തരത്തിലിപ്പോൾ അതെ ഹീനമായ മാധ്യമ സംസ്കാരം വഴി വേട്ടയാടാൻ ശ്രമിക്കുന്നു.

ഒരു മാധ്യമ പ്രവർത്തക സത്യസന്ധമായി അവരുടെ ജോലി ചെയ്തത് അവരുടെ കുടുംബത്തെ തന്നെ വേട്ടയാടാനുള്ള കാരണമാവുന്ന നാടായിത്തീർന്നോ കേരളം?
ഒരു നിയമപാലകൻ ഭരിക്കുന്ന പാർട്ടിയോട് ചേർന്നു നിൽക്കുന്ന ഉദ്യോഗസ്ഥ സംഘടനയിൽ ചേരാത്തത് അയാളുടെ തൊഴിൽ അവകാശങ്ങളെ റദ്ദാക്കാനുള്ള കാരണമാണോ?
കൊലയാളികളോട് ലജ്ജയില്ലാതെ ആരാധന പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടു വന്നിരിക്കുന്നു നമ്മുടെ നാട്ടിൽ.

ഒരു മാധ്യമ പ്രവർത്തകക്കും പോലീസുകാരൻ ആയ അവരുടെ ഭർത്താവിനും സി.പി.എം നിശ്ചയിക്കുന്ന ലക്ഷ്മണരേഖകളിൽ ഒതുങ്ങിയില്ലെങ്കിൽ നേരിടേണ്ടിവരുന്നത് ഇതാണെങ്കിൽ സാധാരണ മനുഷ്യരുടെ അനുഭവമെന്തായിരിക്കും.

നിയമവാഴ്ചയുടെ പൂർണമായ അഭാവമാണ് വിനിതയുടെ അനുഭവത്തിൽ നമുക്ക് കണ്ടെത്താനാവുക.
ജോലി ചെയ്തതിന്റെ പേരിൽ തങ്ങളുടെ സഹപ്രവർത്തകക്കും കുടുംബത്തിനും നേരിടേണ്ടി വന്ന അനുഭവത്തോട് കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾ പുലർത്തുന്ന നിശബ്ദത ഹീനമായ ഒരശ്ലീല പദം പോലെ ഉയർന്നു കേൾക്കുന്നുണ്ട്.

കൈ നനയാതെ ഫാസിസ്റ്റു വിരുദ്ധതയുടെയും വിശ്വമാനവികതയുടെയും കുപ്പായം തുന്നുന്ന കേരളത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും കൈകളിൽ പുരണ്ടുകൊണ്ടിരിക്കുന്ന കൊല്ലപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും രക്തം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
വിനിതക്കും കുടുംബത്തിനും രാഷ്ട്രീയമായ ഐക്യദാർഢ്യം.

51 വെട്ടുവെട്ടി സി.പി.എം കൊന്നു കളഞ്ഞ തന്റെ പ്രിയപ്പെട്ടവന്റെ ചിത്രം പതിച്ചു പ്രതിജ്ഞ ചെയ്ത കെ.കെ രമയെ നിരുപാധിക പിന്തുണയോടെ നിയമസഭയിലെത്തിക്കണമെന്നുറച്ച രാഷ്ട്രീയത്തെ കോൺഗ്രസ്‌ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോവും. ജനാധിപത്യബോധമുള്ള മുഴുവൻ മലയാളികളെയും അതിൽ പങ്കാളികളാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (2 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (4 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends