Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..

04 AUGUST 2026 05:01 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയനെയും നടി തൃഷ കൃഷ്ണനെയും ലക്ഷ്യമിട്ട് നടത്തിയ അശ്ലീല ചുവയുള്ള പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നീലാങ്കരയിലെ വസതിയില്‍ നിന്നാണ് തഞ്ചാവൂര്‍ പോലീസിന്റെ പ്രത്യേക സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് നടപടികള്‍ തടഞ്ഞിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ തള്ളുകയോ അനുകൂല ഉത്തരവ് നല്‍കാതിരിക്കുകയോ ചെയ്തതോടെയാണ് പോലീസ് അടിയന്തര നടപടിയിലേക്ക് കടന്നത്.

ഒരു പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഇരിക്കുന്ന ഉദയനിധി സ്റ്റാലിൻ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുന്നതും പ്രതിഷേധിക്കുന്നതും ഒക്കെ സ്വാഭാവികമായ കാര്യമാണ് പക്ഷേ അതിന് ഇങ്ങനെ ഡിഎംകെയുടെ ഒരു നാലാംകിട തെരുവ് പ്രാസംഗികനെ പോലെയുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്. പക്ഷേ ഡിഎംകെയുടെ ചരിത്രം അറിയാവുന്നവർക്ക് ഇത് അത്ര വലിയ അത്ഭുതമൊന്നും ആയിരിക്കില്ല എന്ന് മാത്രം..നടി തൃഷ കൃഷ്‌ണനെതിരെ പൊതുവേദിയിൽ അധിക്ഷേപ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെ ശക്തമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും രംഗത്ത്.

 

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രസംഗത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ തൃഷ കൃഷ്‌ണനെ ലക്ഷ്യംവച്ചുള്ള ദ്വയാർത്ഥ പ്രയോഗം നടത്തിയത്. രാഷ്‌ട്രീയ വിഷയങ്ങളിൽ സ്‌ത്രീകളെ അനാവശ്യമായി വലിച്ചിഴയ്‌ക്കരുതെന്ന് ചിന്മയി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ തർക്കങ്ങളുമായി ബന്ധമില്ലാത്ത സ്‌ത്രീകളെ ലക്ഷ്യമിടുന്ന നടപടികൾ ഒഴിവാക്കണമെന്നും ചിന്മയി പറഞ്ഞു. പുതിയ തലമുറയിലെ രാഷ്‌ട്രീയ നേതാക്കളിൽനിന്ന് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്മയി കൂട്ടിച്ചേർത്തു.'രാഷ്‌ട്രീയക്കാർ യഥാർത്ഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

രാഷ്‌ട്രീയ തർക്കങ്ങളുമായി ബന്ധമില്ലാത്ത സ്‌ത്രീകളെ അതിലേക്ക് വലിച്ചിഴയ്‌ക്കരുത്' ചിന്മയി എക്‌സിൽ കുറിച്ചു.ഉദയനിധിയുടെ പരാമർശം തികച്ചും ക്രൂരവും വിലകുറഞ്ഞതുമാണെന്നാണ് ഖുശ്‌ബു സുന്ദർ വിശേഷിപ്പിച്ചത്. അത്തരം പരാമർശം നടത്തിയതിന് ഉദയനിധി തൃഷയോട് ഉപാധികളില്ലാതെ മാപ്പ് പറയണമെന്നാണ് ഖുഷ്ബു സുന്ദർ ആവശ്യപ്പെട്ടത്. രാഷ്‌ട്രീയ എതിരാളികളുടെ പ്രകടനത്തിനോടും കാഴ്‌ചപ്പാടിനോടും ഒപ്പമെത്താൻ കഴിയില്ലെന്ന് മനസിലാകുമ്പോഴാണ് വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും പ്രയോഗിക്കുന്നതെന്നും ഖുഷ്‌ബു പറഞ്ഞു.

 

തൃഷയോട് അപമാനകരമായി പെരുമാറിയതിൽ സ്വന്തം തെറ്റ് ഏറ്റുപറയാനും മാപ്പ് ചോദിക്കാനുമുള്ള ധൈര്യവും മാന്യതയും ഉദയനിധിക്ക്‌ ഉണ്ടോയെന്ന് കാണാമെന്ന് ഖുഷ്ബു വെല്ലുവിളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends