അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍

അര്‍ജന്റീനയുടെ യുവതാരം വാലന്റിന്‍ ബാര്‍ക്കോ ഇനി ചെല്‍സിയില്‍. ഫ്രഞ്ച് ക്ലബ്ബ് ആര്‍സി സ്‌ട്രോസ്ബര്‍ഗില്‍നിന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ചെല്‍സിയിലേക്ക് 21കാരന്‍ എത്തുന്നത്. ഏഴ് വര്‍ഷത്തേക്കാണ് ചെല്‍സിയിലേക്കുള്ള കരാര്‍. കരാര്‍ തുക എത്രയാണെന്ന് ചെല്‍സി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള ചെല്‍സിയുടെ മത്സരത്തില്‍ ടീമിനൊപ്പം ബാര്‍ക്കോ ചേരും. ഓഗസ്റ്റ് അഞ്ചിന് ഹോങ്കോങ്ങില്‍ യുവന്റസിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീല്‍ഡറായ ബാര്‍ക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോര്‍ദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്.
ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയില്‍ കളി പഠിച്ച യുവതാരം 2024ല്‍ 7.9 മില്ല്യണ്‍ യൂറോയ്ക്കാണ് െ്രെബറ്റണിലെത്തിയത്. അവിടെ ഒരു വര്‍ഷം മാത്രമേ കളിച്ചുള്ളു. അതിനുശേഷം സ്‌ട്രോസ്ബര്‍ഗിലേക്ക് മാറി. ഈ സീസണില്‍ സ്‌ട്രോസ്ബര്‍ഗില്‍നിന്ന് ചെല്‍സിയിലേക്കെത്തുന്ന രണ്ടാമത്തെ താരമാണ് ബാര്‍ക്കോ. രണ്ട് ക്ലബ്ബുകള്‍ക്കും ഒരേ ഉടമസ്ഥരാണ്. കഴിഞ്ഞ സീസണിനുശേഷം ഇരു ക്ലബ്ബുകള്‍ക്കുമിടയിലുണ്ടാകുന്ന 13ാമത്തെ കൈമാറ്റം കൂടിയാണിത്.
https://www.facebook.com/Malayalivartha






















