പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ ക്യാമ്പസിനുള്ളിൽ അധ്യാപികയെ മുൻ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. താനുമായുള്ള സൗഹൃദം പൂർണ്ണമായി ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് സന്ധ്യ എന്ന മുപ്പതുകാരിയെ വകവരുത്താൻ ഇരുപത്തിയൊന്നുകാരനായ അമിത്തിനെ പ്രകോപിപ്പിച്ചത്. ഭർത്താവ് കാണാൻ വന്നിട്ടുണ്ടെന്ന് സ്കൂൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ അധ്യാപികയെ പുറത്തേക്ക് വിളിച്ചുവരുത്തിയത്. പ്രവേശന കവാടത്തിൽ എത്തിയ ഉടൻ സന്ധ്യയെ ഇടനാഴിയിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയും, കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിലും വയറ്റിലുമായി മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രണ്ട് മാസം മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്ന പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha

























