Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

05 AUGUST 2026 09:38 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മഴയ്ക്ക് ശമനമില്ല. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കാസർകോട് ജില്ലയിൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയംസ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കും യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും ഇറങ്ങരുത്. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.

അതേസമയം ഹെലീകോപ്ടർ വിവാദം കനക്കുകയാണ്. പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്.

സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിച്ച് കാണിക്കുന്നു എന്നാണ് ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പദ്ധതിയെന്ന് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആക്ഷേപത്തിനും മറുപടി നൽകി. 2017 ലാണ് സംഭവം. തൃശൂരിലായിരുന്നു അന്ന് പിണറായി വിജയൻ. ഓഖി കേന്ദ്ര സംഘത്തെ അടിയന്തരമായി കാണാൻ തിരുവനന്തപുരത്തേക്ക് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. മന്ത്രിയും എംഎൽഎമാരും വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്തം. സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വയനാട് ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏ‍ർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേക്കു വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും കലക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends