Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ

05 AUGUST 2026 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

 

 


ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കില്‍ വെച്ചാണ് അപകടം നടന്നത്. മധ്യകേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയിലും ആറന്മുള മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.പരിക്കേറ്റ എം.എല്‍.എ.യെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന എം.എല്‍.എ. സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ശക്തമായി വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിച്ചതിന്റെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് എം.എല്‍.എ.യെയും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എം.എല്‍.എ അടക്കം കാറിലുണ്ടായിരുന് ആരുടെയും പരിക്ക് ഗുരുതരമല്ല. അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് പുറമെ ഡ്രൈവര്‍ വിഷ്ണു, ജെറിന്‍, അരുണ്‍ എന്നിവര്‍ക്കും പരിക്കുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ ആറന്മുള മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. പമ്പയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി മേഖലകളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരികയായിരുന്നു എം.എല്‍.എ. അബിന്‍ വര്‍ക്കി.

 

 

ആറന്മുളയിലെ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ബോട്ട് മാര്‍ഗ്ഗവും മറ്റ് രക്ഷാസേനകളുമായി ഏകോപിപ്പിച്ചും പ്രദേശത്ത് രാത്രി വൈകിയും വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ചിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മടങ്ങവെയായിരുന്നു അപകടം.

സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറുകള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എം.എല്‍.എ.യ്ക്ക് പരിക്കേറ്റ വിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ആശുപത്രിയിലെത്തി സുഖവിവരങ്ങള്‍ അന്വേഷിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന എം.എല്‍.എ.യുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends