ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം. വ്യാപാരത്തിന്റെ ആരംഭത്തില്‍ രൂപ 39 പൈസയുടെ മുന്നേറ്റമാണ് കാഴ്ച വെച്ചത്. 94.89 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. അടുത്തകാലത്ത് ആദ്യമായാണ് എണ്ണവില 80 ഡോളറില്‍ താഴെ നിലവാരത്തില്‍ എത്തിയത്. ഇതാണ് പ്രധാനമായും രൂപയെ സ്വാധീനിച്ചത്.
എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ ഇടയാക്കുകയും ചെയ്യും. ഇതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായിച്ചത്.
അതിനിടെ കഴിഞ്ഞദിവസം നഷ്ടം നേരിട്ട ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.
സെന്‍സെക്‌സ് 400 പോയിന്റാണ് കുതിച്ചത്. ലാര്‍സെന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എച്ച്ഡിഎഫ്‌സി ലൈഫ്, എന്‍ടിപിസി, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha
























