കണ്ണീർക്കാഴ്ചയായി... തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം നടന്നത്. കല്ലടത്ത് പട്ടുവം വളപ്പിൽ അഷ്റഫ് - റാഹിമ ദമ്പതികളുടെ മകൻ അമാനാണ് മരിച്ചത്.കുളി കഴിഞ്ഞ് കാൽ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടുവം കടവ് ഗവ. എൽപി സ്‌കുളിലെ മൂന്നാം ക്‌ളാസ് വിദ്യാത്ഥിയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha























