പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് പിടിയിലായത്. കായംകുളം, ആറാട്ടുപുഴ വില്ലേജില്‍ വലിയഴീക്കല്‍ മുറിയില്‍ പാലമൂട്ടില്‍ വീട്ടില്‍ അബീഷ് (19) ആണ് പൊലീസിന്റെ പിടിയിലായത്.
മാന്നാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 12 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി വാട്‌സാപ്പിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം പ്രേമം നടിച്ച് നിര്‍ബ്ബന്ധിച്ച് നിരവധി പ്രാവശ്യം കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പിലുടെ വാങ്ങിച്ചെടുത്തു. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും പ്രതി പണവും തട്ടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























